Mayamma Movie: സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി ഒരു സ്ത്രീയുടെ പോരാട്ടം; മായമ്മ പ്രദർശനത്തിന്

Mayamma Malayalam Movie: മായമ്മ പ്രദർശനത്തിനൊരുങ്ങുന്നു. പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിൻ്റെയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരിതങ്ങളുടെയും പോരാട്ടത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 04:39 PM IST
  • പുണർതം ആർട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്
  • ചിത്രത്തിന്റെ രചനയും സംവിധാനവും രമേശ്കുമാർ കോറമംഗലം നിർവഹിച്ചിരിക്കുന്നു
Mayamma Movie: സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി ഒരു സ്ത്രീയുടെ പോരാട്ടം; മായമ്മ പ്രദർശനത്തിന്

നാവോറ് പാട്ടിൻ്റെയും പുള്ളുവൻ പാട്ടിൻ്റെയും അഷ്ടനാഗക്കളം മായ്ക്കലിൻ്റെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന മായമ്മ പ്രദർശനത്തിനൊരുങ്ങുന്നു. പുള്ളുവത്തിയും നമ്പൂതിരിയും തമ്മിലുള്ള പ്രണയത്തിൻ്റെയും തുടർന്ന് പുള്ളുവത്തി നേരിടേണ്ടി വരുന്ന ദുരന്തങ്ങളുടെയും ഒപ്പം സ്ത്രീത്വത്തിനും അഭിമാനത്തിനും വേണ്ടി പുള്ളുവത്തി നടത്തുന്ന പോരാട്ടത്തിൻ്റെയും കഥയാണ് "മായമ്മ" എന്ന ചിത്രം പറയുന്നത്.

അങ്കിത വിനോദ് മായമ്മയെ അവതരിപ്പിക്കുന്നു. അരുൺ ഉണ്ണി, വിജി തമ്പി, ചേർത്തല ജയൻ, കൃഷ്ണപ്രസാദ്, പൂജപ്പുര രാധാകൃഷ്ണൻ, ബിജു കലാവേദി, പി ജെ രാധാകൃഷ്ണൻ, ഇന്ദുലേഖ, കെ പി എ സി ലീലാമണി, സീതാലക്ഷമി, രാഖി മനോജ്, ആതിര, മാസ്റ്റർ അമൽപോൾ, ബേബി അഭിസ്ത, ബേബി അനന്യ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: Mayamma Movie: ജീവിതത്തോട് പോരാടുന്ന സ്ത്രീ; 'മായമ്മ'യ്ക്ക് തുടക്കമായി

നിർമാണം- പുണർതം ആർട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ്, യോഗീശ്വര ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡ്, രചന, സംവിധാനം- രമേശ്കുമാർ കോറമംഗലം, ഛായാഗ്രഹണം- നവീൻ കെ സാജ്, എഡിറ്റിംഗ്- അനൂപ് എസ് രാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- രാജശേഖരൻ നായർ, ശബരീനാഥ്, വിഷ്ണു, ഗണേഷ് പ്രസാദ്, ഗിരീഷ്, പ്രോജക്ട് കോ-ഓർഡിനേറ്റർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അനിൽ കഴക്കൂട്ടം, ചമയം- ഉദയൻ നേമം. കോസ്റ്റ്യൂം- ബിജു മങ്ങാട്ടുകോണം, കല- അജി പായ്ച്ചിറ, അസ്സോസിയേറ്റ് ഡയറക്ടർ- റാഫി പോത്തൻകോട്.

ഗാനരചന- രമേശ്കുമാർ കോറമംഗലം, ഉമേഷ്പോറ്റി (നാവോറ്), സംഗീതം- രാജേഷ് വിജയ്, ആലാപനം- അഖില ആനന്ദ്, രാജേഷ് വിജയ്, ലക്ഷ്മി ജയൻ, പ്രമീള, പ്രിയ രാജേഷ്, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, കോറിയോഗ്രാഫി- രമേശ്, പ്രൊഡക്ഷൻ മാനേജർ- പത്മാലയൻ മംഗലത്ത്, സംവിധാന സഹായികൾ- കുട്ടു ഗണേഷ്, അനൂപ് ശർമ്മ, സുധീഷ് ജനാർദ്ദനൻ, കളറിസ്റ്റ്- വിജയകുമാർ, റിക്കോർഡിസ്റ്റ്- ഷഹനാസ് നെടുങ്കണ്ടം, സൗണ്ട് മിക്സിംഗ്- ആദർശ്, സ്റ്റുഡിയോ- ബോർക്കിഡ് മീഡിയ, പിആർഒ- അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News