മേഘ്‌ന രാജ്‌ രണ്ടാം വിവാഹത്തിലേക്കോ? ഏറ്റവും പുതിയ അഭിമുഖത്തിൽ നിലപാട് വ്യക്തമാക്കി താരം

 പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടപ്പെട്ട രണ്ട് പേർ തന്നെയായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും. ഇവരുടെ എന്ത് വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു

Written by - ഹരികൃഷ്ണൻ | Edited by - Akshaya PM | Last Updated : Aug 18, 2022, 01:11 PM IST
  • വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷമാണ് ചീരുവിന്റെ മരണവും കുഞ്ഞിന്റെ ജനനവും
  • 10 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലായാണ് മേഘ്‌നയും ചിരഞ്ജീവി സർജയും പ്രണയം പറഞ്ഞതും വിവാഹിതരായതും
  • 2019 ഏപ്രില്‍ 29, മെയ് 2 തീയതികളിലായാണ് വിവാഹ ചടങ്ങുകള്‍ നടന്നത്
മേഘ്‌ന രാജ്‌ രണ്ടാം വിവാഹത്തിലേക്കോ? ഏറ്റവും പുതിയ അഭിമുഖത്തിൽ നിലപാട് വ്യക്തമാക്കി താരം

മേഘ്‌ന എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മേഘ്‌നയുടെ പുതിയ വിശേഷങ്ങൾനെപ്പോഴും മലയാളികൾക് ആഘോഷമാക്കാറുണ്ട്. തന്റെ പ്രിയ ഭർത്താവ് ചീരുവിന്റെ മരണം മേഘനയെ വല്ലാതെ തളർത്തിയിട്ടുണ്ട് . ആ വിഷമത്തിൽ നിന്നും മേഘ്‌ന മാറി വരുന്നതേയുള്ളൂ. പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടപ്പെട്ട രണ്ട് പേർ തന്നെയായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും. ഇവരുടെ എന്ത് വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. ഇപ്പോൾ മേഘ്‌ന ഒരു പുതിയ അഭിമുഖം നൽകിയിരിക്കുകയാണ്. ഈ അഭിമുഖം നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. 

file

രണ്ടാം വിവാഹത്തെക്കുറിച്ച് മേഘ്‌ന തുറന്നുപറയുകയാണ് ഈ അഭിമുഖത്തിൽ. ജീവിതം ജീവിച്ച് തുടങ്ങുമ്പോൾ ഒരു സമയത്ത് നമ്മുടെ പാർട്ണർ നഷ്ടപ്പെടുമ്പോൾ പലരും ഒരു സമയം കഴിഞ്ഞ് വീണ്ടും കല്യാണം കഴിക്കണമെന്ന് പറയാറുണ്ട്. അങ്ങനെയൊരു കല്യാണം മേഘനയ്ക്ക് ഉണ്ടാകുമോ എന്നാണ് അവതാരകൻ ചോദിച്ചത്. പലരും അറിയാൻ ആഗ്രഹിച്ച ചോദ്യത്തിനുള്ള മറുപടി ഒട്ടും ആലോചിക്കാതെയാണ് മേഘ്‌ന പറഞ്ഞത്. മേഘ്‌നയുടെ വാക്കുകൾ ഇങ്ങനെ...

file

"എനിക്ക് തോന്നുന്നു നമ്മുടെ സമൂഹത്തെ രണ്ടായി തിരിക്കാം. ഒരു കൂട്ടം ആളുകൾ എന്നെ വീണ്ടും കല്യാണം കഴിക്കണമെന്ന് ഉപദേശിക്കുന്നുണ്ട് എന്നാൽ മറ്റൊരു കൂട്ടം ആളുകൾ എന്നോട് പറയുന്നത് നി സന്തോഷത്തോടെ നിന്റെ മകനോടൊപ്പം ജീവിക്കണമെന്നാണ്. അതുകൊണ്ട് തന്നെ ഞാൻ ആരെ കേൾക്കണം. ആർക്ക് ചെവി കൊടുക്കണം? ഞാൻ ആരും പറയുന്നത് കേൾക്കില്ല. ഞാൻ ഞാൻ പറയുന്നത് മാത്രമേ കേൾക്കൂ.. അതുകൊണ്ട് തന്നെ ഞാൻ പറയാം..വീണ്ടും വിവാഹം കഴിക്കണമെന്ന ചോദ്യം ഞാൻ എന്നോട് ചോദിച്ചിട്ടില്ല. ചീരു എന്നെ പഠിപ്പിച്ച കാര്യം എപ്പോഴും ഈ സമയത്ത് ജീവിക്കണമെന്നാണ്. അതുകൊണ്ട് തന്നെ നാളെ എന്താകുമെന്നോ രണ്ട് ദിവസം കഴിഞ്ഞ് എന്താകുമെന്നോ ഞാൻ ചിന്തിക്കില്ല. ഇപ്പോൾ ഞാൻ ചിന്തിക്കുന്നത് ഈ നിമിഷത്തെക്കുറിച്ച് മാത്രമാണ്. "

file

കുഴപ്പിക്കുന്ന ഉത്തരമാണ് മേഘ്‌ന പറഞ്ഞത്. വിവാഹം കഴിക്കുമെന്നോ കഴിക്കില്ലെന്നോ പറഞ്ഞിട്ടില്ല. എന്ത് തന്നെ ആയാലും മേഘ്നയുടെ വിശേഷങ്ങൾ അറിയാൻ മലയാളികൾക്ക് താൽപര്യമാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News