MeinHoo Moosa OTT; മേ ഹൂം മൂസയുടെ ഒടിടി റിലീസ് തീയ്യതിയെത്തി, ചിത്രം സീ ഫൈവിൽ

വലിയ മുതൽ മുടക്കിൽ ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 04:15 PM IST
  • വലിയ മുതൽ മുടക്കിൽ ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്
  • 1900ത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് കഥ നടക്കുന്നത്
  • യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്
MeinHoo Moosa OTT; മേ ഹൂം മൂസയുടെ ഒടിടി റിലീസ് തീയ്യതിയെത്തി, ചിത്രം സീ ഫൈവിൽ

സുരേഷ് ഗോപി നായകാനായി എത്തിയ മേ ഹൂം മൂസയുടെ ഒടിടി റിലീസ് തീയ്യതികൾ പ്രഖ്യാപിച്ചു. ചിത്രം സീ ഫൈവിൽ നവംബർ 11-നായിരിക്കും എത്തുക.  ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൻറെ കഥ എഴുതിയത് റുബേഷ് റെയിൻ ആണ്. സുരേഷ് ഗോപിയെ കൂടാതെ ജോണി ആൻറണി, പൂനം ബജ്വ്, സൈജു കുറുപ്പ്, ശ്രന്ദ, സലിംകുമാർ, സുധീർ കരമന, ഹരീഷ് കണാരൻ, മേജർ രവി, കണ്ണൻ സാഗർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

സിഐ റോയ്, തോമസ് തിരുവല്ല എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സെപ്റ്റംബർ 30-നായിരുന്നു ചിത്രം തീയ്യേറ്ററുകളിൽ റിലീസ് ചെയ്തത്.കേരളത്തിന് പുറത്ത് കാർഗിൽ, വാഗാ ബോർഡർ, പൂഞ്ച്, ഡൽഹി, ജയ്പ്പൂർ എന്നിവടങ്ങളിൽ ചിത്രീകരണം ഉണ്ടായിരുന്നു. കേരളത്തിൽ പൊന്നാനി, മലപ്പുറം പ്രദേശങ്ങളിലുമായിട്ടാണ് ചിത്രത്തിൻ്റെ ഷൂട്ടിം​ഗ് നടന്നത്.

ALSO READ: Mei Hoom Moosa : സുരേഷ് ഗോപിയുടെ ഒരു പുതിയ ചിത്രം കൂടി എത്തുന്നു; പേര് "മേ ഹൂം മൂസ"

വലിയ മുതൽ മുടക്കിൽ ചെയ്യുന്ന ഈ ചിത്രം ഒരു പാൻ ഇന്ത്യൻ സിനിമയാണ്. 1900ത്തിൽ തുടങ്ങി, 2019 കാലഘട്ടങ്ങളിലൂടെയാണ് കഥ നടക്കുന്നത്.  യഥാർഥ സംഭവങ്ങൾ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ശ്രീനാഥ് ശിവശങ്കരൻ ആണ്. 

ഛായാ​ഗ്രഹണം വിഷ്ണു ശർമ്മയാണ്. സൂരജ് ഈ.എസ്. എഡിറ്റിംഗ് നിർവ്വഹിക്കുന്നു. കലാസംവിധാനം - സജിത് ശിവഗംഗാ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ, വാഴൂർ ജോസ്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News