Mandhakini: മന്ദാകിനിക്ക് ശേഷം "മേനേ പ്യാർ കിയാ"; മോഷൻ ടീസർ റിലീസ് ചെയ്തു

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവരാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2024, 08:53 PM IST
  • സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്.
  • മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവരാണ്.
Mandhakini: മന്ദാകിനിക്ക് ശേഷം "മേനേ പ്യാർ കിയാ"; മോഷൻ ടീസർ റിലീസ് ചെയ്തു

ഈ കഴിഞ്ഞ മെയ് മാസത്തിൽ റിലീസ് ചെയ്ത് മികച്ച വിജയം നേടിയ 'മന്ദാകിനി' എന്ന റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം, റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ് വരുന്നു. 'മേനേ പ്യാർ കിയാ' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ മോഷൻ ടീസർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫൈസൽ ഫസിലുദീനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കു പുറമെ തമിഴിൽ നിന്നും താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകനായ ഫൈസൽ ഫസിലുദീൻ, ബിൽകെഫ്സൽ എന്നിവരാണ്. 

ഡോൺ പോൾ പി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അജ്മൽ ഹസ്ബുള്ളയും എഡിറ്റിംഗ് നിർവഹിക്കുന്നത് കണ്ണൻ മോഹനുമാണ്. കലൈ കിങ്സണ് സംഘട്ടന സംവിധാനവും സുനിൽ കുമാരൻ കലാസംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ശിഹാബ് വെണ്ണലയാണ്. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ, കോസ്ട്യും അരുൺ മനോഹർ, മേക്കപ്പ് ജിത്തു പയ്യന്നൂർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, പ്രൊജക്റ്റ് ഡിസൈനർ സൗമ്യത വർമ്മ, ഡി ഐ ബിലാൽ റഷീദ്, ഡിസ്ട്രിബൂഷൻ ഹെഡ് പ്രദീപ് മേനോൻ, അസ്സോസിയേറ്റ് ഡയറക്ടർ സവിൻ സാ, സ്റ്റിൽസ് ഷൈൻ ചെട്ടികുളങ്ങര, ഡിസൈൻ യെല്ലോ ടൂത്സ്, വിതരണം സ്പൈർ പ്രൊഡക്ഷൻസ്, പിആർഒ ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News