Michael Movie Trailer : വിജയ് സേതുപതിയുടെ പാൻ ഇന്ത്യൻ ചിത്രം മൈക്കിളിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് നിവിൻ പോളി

Michael Movie Trailer : തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. വിജയ് സേതുപതിയുടെ ആദ്യ പാൻ ഇന്ത്യ ചിത്രമെന്ന പ്രത്യേകതയും മൈക്കിളിനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 23, 2023, 02:45 PM IST
  • ചിത്രത്തിൻറെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടത് നടൻ നിവിൻ പോളിയാണ്. നിവിൻ പോളിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടത്.
  • തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്.
  • വിജയ് സേതുപതിയുടെ ആദ്യ പാൻ ഇന്ത്യ ചിത്രമെന്ന പ്രത്യേകതയും മൈക്കിളിനുണ്ട്.
Michael Movie Trailer : വിജയ് സേതുപതിയുടെ പാൻ ഇന്ത്യൻ ചിത്രം മൈക്കിളിന്റെ ട്രെയ്‌ലർ പുറത്തുവിട്ട് നിവിൻ പോളി

വിജയ് സേതുപതി, സുൻദീപ് കിഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മൈക്കിളിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ചിത്രത്തിൻറെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടത് നടൻ നിവിൻ പോളിയാണ്. നിവിൻ പോളിയുടെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെയാണ് ചിത്രത്തിൻറെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടത്. തമിഴ് കൂടാതെ തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ആണ് ചിത്രം ഒരുങ്ങുന്നത്. വിജയ് സേതുപതിയുടെ ആദ്യ പാൻ ഇന്ത്യ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത് ജയക്കൊടിയാണ്. കരൺ സി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ഭരത് ചൗധരിയും പുസ്കൂർ രാം മോഹൻ റാവുവും ചേർന്നാണ്  ചിത്രം നിർമിക്കുന്നത്. വിജയ് സേതുപതി, സുൻദീപ് കിഷൻ എന്നിവരെ കൂടാതെ ഗൗതം മേനോൻ, ദിവ്യാൻഷ കൗശിക്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മൈക്കിൾ.

ALSO READ: DSP Movie OTT Update : വിജയ് സേതുപതിയുടെ ഡിഎസ്പി ഉടൻ ഒടിടിയിലെത്തും?

 ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകനായ രഞ്ജിത് ജയക്കൊടി തന്നെയാണ്. ചിത്രത്തിൻറെ സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത് രാജൻ രാധാമണലൻ, രഞ്ജിത് ജയക്കൊടി എന്നിവർ ചേർന്നാണ്. മൈക്കിളിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് കിരൺ കൗഷിക്കാണ്. എഡിറ്റർ :- ആർ.സത്യനാരായണൻ, കല :- ഗാന്ധി നദികുടിക്കാർ, സ്റ്റണ്ട്സ് :- ദിനേശ് കാശി, DI കളറിസ്റ്റ് :- സുരേഷ് രവി, DI :- മാമ്പഴ പോസ്റ്റ്, സൗണ്ട് ഡിസൈനർമാർ:- പ്രഭാകരൻ, ദിനേഷ് കുമാർ, വേഷവിധാനം :- രജനി

ഡിഎസ്പിയാണ് വിജയ് സേതുപതിയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ അനുകീർത്തിയാണ് നായികയായി എത്തിയത്. ഡിസംബർ 2 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഡിഎസ്പി. ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. വിജയ് സേതുപതിയെയും അനുകീർത്തിയെയും കൂടാതെ പ്രഭാകർ, പുഗഴ്, ഇളവരശു, ജ്ഞാനസംമന്ധൻ, ദീപ, സിംഗംപുലി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. പൊൻറാം ആണ്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാർത്തികേയൻ സന്താനം ആണ്.

ദിനേഷ് കൃഷ്‍ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്‍ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തിയത്.  വരികൾ: യുഗഭാരതി, പൊൻറാം, വിജയ് മുതുപാണ്ടി,  എഡിറ്റർ: വിവേക് ​​ഹർഷൻ, കലാസംവിധാനം: കെ.വീരസമർ, ചീഫ് കോ-ഡയറക്ടർമാർ: വിജയ് മുതുപാണ്ടി, വി.മുത്തുകുമാർ, വസ്ത്രാലങ്കാരം: രാധിക ശിവ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News