SHE Online Short Film Festival ന് പിന്തുണയുമായി മോഹൻലാലും മഞ്ജു വാര്യരും

ഫെസ്റ്റിവലിന്റെ ബ്രോഷർ സ്വന്തം ഫെയ്സ് ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്താണ് താരങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.    

Written by - Zee Malayalam News Desk | Last Updated : Dec 24, 2020, 02:45 PM IST
  • ഫെസ്റ്റിവലിന്റെ ബ്രോഷർ സ്വന്തം ഫെയ്സ് ബുക്ക് പേജുകളിൽ പോസ്റ്റ് ചെയ്താണ് താരങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.
  • പരമാവധി 3 മുതൽ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ ചിത്രങ്ങൾ ആണ് പരിഗണിക്കപ്പെടുക. പ്രശസ്ത അഭിനയത്രി ശ്രീമതി മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് വിധി നിർണയം നടത്തുന്നത്.
SHE Online Short Film Festival ന് പിന്തുണയുമായി മോഹൻലാലും മഞ്ജു വാര്യരും

തിരുവനന്തപുരം: സ്ത്രീ സുരക്ഷ എന്ന വിഷയത്തെ ആസ്പദമാക്കി ജടായു രാമ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'SHE' എന്ന  ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് (SHE Online Short Film Festival) പിന്തുണയുമായി മോഹൻലാലും മഞ്ജു വാര്യരും.  

ഫെസ്റ്റിവലിന്റെ ബ്രോഷർ സ്വന്തം ഫെയ്സ് ബുക്ക് (Facebook) പേജുകളിൽ പോസ്റ്റ് ചെയ്താണ് താരങ്ങൾ പിന്തുണ പ്രഖ്യാപിച്ചത്.  പരമാവധി 3 മുതൽ 5 മിനിറ്റ് വരെയുള്ള ഹ്രസ്വ ചിത്രങ്ങൾ ആണ് പരിഗണിക്കപ്പെടുക. പ്രശസ്ത അഭിനയത്രി ശ്രീമതി മല്ലിക സുകുമാരന്റെ നേതൃത്വത്തിലുള്ള 10 അംഗ ജൂറിയാണ് വിധി നിർണയം നടത്തുന്നത്.

സ്ത്രീയുടെ  മാനത്തിനും സുരക്ഷയ്ക്കും ഭീഷണിയായ രാക്ഷസീയതയ്ക്ക് എതിരേയുള്ള ചെറുത്തു നിൽപ്പിന്റെയും രക്ത സാക്ഷിത്വത്തിന്റെയും പ്രതീകമാണ് രാമായണത്തിലെ ജടായു. സ്ത്രീ സുരക്ഷ മുൻപെന്നത്തേക്കാളും വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് സ്ത്രീ സംരക്ഷണത്തിനായി മരണം വരിച്ച പക്ഷി ശ്രേഷ്ഠനായ ജടായുവിന്റെ സ്മരണയ്ക്കും.  അതുകൊണ്ടുതന്നെ ഈ ചലച്ചിത്രോത്സവത്തിനും ഏറെ പ്രാധാന്യമുണ്ട്. 

Also Read: സ്ത്രീ സുരക്ഷയെ ആസ്പദമാക്കി ഓൺലൈൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു

2021 ജനുവരി 15 ന് മുൻപ് സമർപ്പിക്കുന്ന ഷോർട്ട് ഫിലിമുകളാണ് (SHE Online Short Film Festival) അവാർഡിനായി പരിഗണിക്കുക.  തിരഞ്ഞെടുക്കപ്പെട്ട ഷോട്ട് ഫിലിമിന് ഒന്നാം സമ്മാനം  ₹ 50,000, രണ്ടാം സമ്മാനം 25,000, മൂന്നാം സമ്മാനം  10,000.

ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം , അഭിനയം , എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്ക്ക് 10,000 വീതം സമ്മാനം നൽകും. രെജിസ്ട്രേഷൻ ഫീസ്  1,000 . ചിത്രങ്ങൾ സമർപ്പിക്കേണ്ടത് HD ഫോർമാറ്റിൽ ആയിരിക്കണം . വിശദ വിവരങ്ങൾക്കായി  www.jatayuramatemple.in സന്ദർശിക്കുക. ബന്ധപ്പെടാനുള്ള ഫോൺ നമ്പർ 919778065168.

Trending News