മുപ്പതാം പിറന്നാള്‍ ആഘോഷിക്കുന്ന മകന്‍ പ്രണവ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍.
തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് (Facebook) അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പിലാണ് മോഹന്‍ലാല്‍(Mohanlal) പ്രണവിന് ജന്മദിനാശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുഞ്ഞായിരുന്ന പ്രണവിനൊപ്പമുള്ള ചിത്രവും ഇപ്പോള്‍ പ്രണവിനൊപ്പവുമുള്ള ചിത്രവും ചേര്‍ന്ന ഒരു കൊളേജിനൊപ്പമാണ് താരം കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
ലാലേട്ടന്റെ പുതിയ ലുക്ക് വൈറൽ, മണിഹെയ്‌സ്‌റ്റിലെ ഹെൽസിങ്കിയെ പോലെന്ന് ആരാധകർ
'എന്‍റെ കുഞ്ഞ് ഇനിയത്ര കുഞ്ഞല്ല. വലുതാകും തോറും മികച്ചൊരു വ്യക്തിയായി നീ മാറുന്നതില്‍ അഭിമാനിക്കുന്നു. ജന്മദിനാശംസകള്‍' -മോഹന്‍ലാല്‍ കുറിച്ചു. കൊറോണ വൈറ(Corona Virus)സും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണും (Corona Lockdown) കാരണം ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവുമുള്ളത്.
ഇവിടെ വച്ചാണ് പ്രണവ് മോഹന്‍ലാലിന്റെ (Pranav Mohanlal) മുപ്പതാം പിറന്നാളാഘോഷം. 2002-ല്‍ പുറത്തിറങ്ങിയ 'ഒന്നാമന്‍' എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് പ്രണവ്. പിന്നീട് 2018-ലാണ് താരം വീണ്ടും ബിഗ്‌സ്ക്രീനിലെത്തിയത്. ജീത്തു ജോസഫി(Jeethu Joseph)ന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ 'ആദി' (Aadhi) എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്‍റെ നായക അരങ്ങേറ്റം.
Happy Birthday Mohanlal എന്തോ..വലിയ ഇഷ്ടമാണ് ആ മനുഷ്യനെ....
പ്രിയദര്‍ശന്‍ (Priyadarshan) സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം 'കുഞ്ഞാലി മരയ്ക്കാര്‍: അറബിക്കടലിന്‍റെ സിംഹം' എന്ന ചിത്രത്തില്‍ കുഞ്ഞാലി മരയ്ക്കാ(Kunjali Marakar) റിന്‍റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണ്.
ഇതുകൂടാതെ, വിനീത് ശ്രീനിവാസ(Vineeth Sreenivasan)ന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഹൃദയം' എന്ന ചിത്രത്തിലും താര൦ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സംവിധായകന്‍ പ്രിയദര്‍ശന്റെ മകളും നടിയുമായ കല്യാണി പ്രിയദര്‍ശ(Kalyani Priyadarshan)നാണ് 'ഹൃദയ'ത്തില്‍ നായിക.