ആരാധകര്‍ക്ക് അടുത്ത സര്‍പ്രൈസ്, ദുബായിൽ പുതിയ വീട് വാങ്ങി മോഹൻലാൽ!

ദൃശ്യം 2  വിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം  മോഹൻലാൽ നേരെ പറന്നത് ദുബായിലേക്കാണ്.  IPL 2020 യുടെ ഫൈനൽ വേദിയിൽ താരത്തെ കണ്ടപ്പോള്‍  ആരാധകര്‍ക്ക് അത്ഭുതം... 

Last Updated : Nov 17, 2020, 04:38 PM IST
  • ദുബായിൽ പുതുതായി ഒരു സപ്ന ഭവനം സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ
  • അതിന്‍റെ ഗൃഹപ്രവേശനത്തിന് കൂടിയാണ് താരവും ഭാര്യ സുചിത്രയും ദുബായിലേക്ക് പറന്നത്.
  • ആർപി ഹൈറ്റ്‌സിലാണ് മോഹൻലാൽ പുതിയ അപാർട്ട്മെന്‍റ് സ്വന്തമാക്കിയിരിയ്ക്കുന്നത്.
ആരാധകര്‍ക്ക് അടുത്ത സര്‍പ്രൈസ്,  ദുബായിൽ പുതിയ വീട് വാങ്ങി മോഹൻലാൽ!

ദൃശ്യം 2  വിന്‍റെ ചിത്രീകരണം പൂര്‍ത്തിയാക്കിയശേഷം  മോഹൻലാൽ നേരെ പറന്നത് ദുബായിലേക്കാണ്.  IPL 2020 യുടെ ഫൈനൽ വേദിയിൽ താരത്തെ കണ്ടപ്പോള്‍  ആരാധകര്‍ക്ക് അത്ഭുതം... 

എന്നാല്‍,  അത് താരം  കരുതി വച്ചിരുന്ന സര്‍പ്രൈസുകളുടെ തുടക്കം മാത്രമാണ് എന്ന് പിന്നീടാണ് ആരാധകര്‍ക്ക്  മനസ്സിലാവുന്നത്.... 

ദുബായിൽ പുതുതായി ഒരു  സപ്ന  ഭവനം സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ (Mohanlal).  അതിന്‍റെ ഗൃഹപ്രവേശനത്തിന് കൂടിയാണ് താരവും ഭാര്യ സുചിത്രയും ദുബായിലേക്ക് പറന്നത്. ആർപി ഹൈറ്റ്‌സിലാണ്  മോഹൻലാൽ പുതിയ അപാർട്ട്മെന്‍റ്  സ്വന്തമാക്കിയിരിയ്ക്കുന്നത്. 

ദുബായിലെ ഏറ്റവും ആകർഷകമായ ലൊക്കേഷനിലാണ് ആർപി ഹൈറ്റ്സ് സ്ഥിതി ചെയ്യുന്നത്. 50 നിലകളിലായാണ്  അപാർട്ട്മെന്‍റ് .  ലോകത്തെ ഏറ്റവും വലിയ ഷോപ്പി൦ഗ് കോംപ്ലക്‌സായ ദുബായ് മാളിന്‍റെ  തൊട്ടടുത്താണ് ഈ  അപാർട്ട്മെന്‍റ് കോംപ്ലക്സ്.  പ്രമുഖ മലയാളി വ്യവസായി രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള നിർമ്മാണകമ്പനിയാണ് ആർപി ഹൈറ്റ്സ്.

Also read: IPL 2020യുടെ കലാശപ്പോരാട്ടം കാണാന്‍ മോഹന്‍ലാല്‍ സ്റ്റേഡിയത്തില്‍..!!

പുതിയ വീട്ടില്‍   ആദ്യമെത്തിയ  അതിഥിയാണ് വീടിന്‍റെ ചിതങ്ങള്‍ പുറത്തുവിട്ടത്. പുതിയ വീട്ടിലെ ആദ്യ അതിഥി മോഹൻലാലിന്‍റെ ആദ്യ സിനിമയായ തിരനോട്ടത്തിന്‍റെ  സംവിധായകനും ബാല്യകാല സുഹൃത്തുമായ  അശോക് കുമാറും കുടുംബവുമായിരുന്നു.  അശോക് കുമാറിന്‍റെ ഭാര്യ ബീനയാണ്  ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

Also read: ലാലേട്ടന്റെ ദീപാവലി ആഘോഷം സഞ്ജു ബാബയ്ക്കൊപ്പം

സമീപം താമസിക്കുന്ന ബോളിവുഡ് നടൻ സഞ്ജയ് ദത്തിനെയും  കുടുംബത്തെയും മോഹൻലാൽ  കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. 

Trending News