Malaikottai Valiban : "മലൈക്കോട്ടൈ വാലിബൻ"; മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

LJP - Mohanlal Movie Malaikottai Valiban Title Poster : ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ചിത്രത്തിൻറെ പേര് മലൈക്കോട്ടൈ വാലിബൻ എന്നാകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Dec 23, 2022, 05:26 PM IST
  • ചിത്രത്തിന് മലൈക്കോട്ടൈ വാലിബൻ എന്നാണ് പേര് നൽകിയിരിക്കുന്നത്.
  • ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ചിത്രത്തിൻറെ പേര് മലൈക്കോട്ടൈ വാലിബൻ എന്നാകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു.
  • മോഹൻലാലിൻറെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്.
  • ചിത്രത്തിൽ ഒരു ഗുസ്തി താരമായി ആണ് മോഹൻലാൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Malaikottai Valiban : "മലൈക്കോട്ടൈ വാലിബൻ"; മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന് മലൈക്കോട്ടൈ വാലിബൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. ചിത്രത്തിൻറെ ടൈറ്റിൽ പ്രഖ്യാപനത്തിന് മുമ്പ് തന്നെ ചിത്രത്തിൻറെ പേര് മലൈക്കോട്ടൈ വാലിബൻ എന്നാകുമെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചർച്ച സജീവമായിരുന്നു. മോഹൻലാലിൻറെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ഒരു ഗുസ്തി താരമായി ആണ് മോഹൻലാൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മലൈക്കോട്ടൈ വാലിബനിൽ ചെമ്പോത്ത് സൈമണ്‍ എന്ന കഥാപാത്രമായി ആണ് മോഹൻലാൽ എത്തുന്നതെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരു മിത്തിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന പീരിയോഡിക് ചിത്രമായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നും സൂചനകൾ ഉണ്ട് . റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ നായികയായി എത്തുന്നത് രാധിക ആപ്തെയാണ്. 

ALSO READ: LJP - Mohanlal Movie : മലൈകോട്ട വാലിബനോ, വാലിഭനോ?; മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിൻറെ ടൈറ്റിലിനെ കുറിച്ച് ചർച്ചകൾ സജീവം

ഒക്ടോബർ 25 നാണ് ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ  മോഹൻലാൽ - ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ആദ്യമായി മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി  ലിജോ ഒരുക്കുന്ന ചിത്രമെന്നതാണ് ചിത്രത്തിൻറെ   പ്രധാന പ്രത്യേകത. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ് സെഞ്ചുറി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്  ഇത്.

 മോഹൻലാലിന്റെ നിലവിൽ പുരോഗമിക്കുന്ന ജീത്തു ജോസഫ് ചിത്രം റാമിന്റെ ചിത്രീകരണത്തിന് ശേഷമാകും മോഹൻലാൽ ലിജോയുടെ സിനിമയ്ക്ക് ഡേറ്റ് നൽകുക. 2023 ഓടെ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 

ഏറ്റവും അവസാനമായി മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നൻപകൽ നേരത്ത് മയക്കം എന്ന സിനിമയാണ് ലിജോ ഒരുക്കിയത്. മമ്മൂട്ടി ലിജോ ചിത്രം ഐഎഫ്എഫ്കെ 2023 പതിപ്പിൽ മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ചു. ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും. പുലിമുരുകന് ശേഷം വൈശാഖ് ഉദയകൃഷ്ണ കൂട്ടുകെട്ട് ചിത്രമായ മോൺസ്റ്ററാണ് മോഹൻലാലിന്റെ ഏറ്റവും അവസാനമായി തിയറ്ററുകളിൽ എത്തിയത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്

Trending News