ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ പാൻ ഇന്ത്യൻ ചിത്രം 'അജയന്റെ രണ്ടാം മോഷണ'ത്തിൽ ശബ്ദ സാനിധ്യമായി മോഹൻലാലും. 'കോസ്മിക് വോയിസി'ലൂടെയാണ് മോഹൻലാൽ ചിത്രത്തിൽ സർപ്രൈസ് എൻട്രി നടത്തുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ടൊവിനോ ഇക്കാര്യം ആരാധകരെ അറിയിച്ചത്. മോഹൻലാലിന്റെ ശബ്ദം സിനിമയ്ക്ക് പുതിയ തലം നൽകുമെന്നും നടൻ കുറിച്ചു.
മോഹൻലാലിനെ കൂടാതെ കോസ്മിക് വോയിസ് ആയി വിക്രം, ഡോ. ശിവരാജ് കുമാർ എന്നിവരും സിനിമയുടെ ഭാഗമാകുന്നുണ്ട്. സെപ്റ്റംബർ 12നാണ് അജയന്റെ രണ്ടാം മോഷണം തിയറ്ററുകളിൽ എത്തുന്നത്. ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിലും 3Dയിലും റിലീസ് ചെയ്യുന്നുണ്ട്. രണ്ട് മണിക്കൂർ 28 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം.
മൂന്ന് കാലഘട്ടങ്ങളുടെ കഥ പറയുന്ന അജയന്റെ രണ്ടാം മോഷണം ജിക് ഫ്രെയിംസ്, യു.ജി.എം മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫൻ, ഡോ. സക്കറിയ തോമസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. തെലുങ്ക് ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ കൃതി ഷെട്ടിയുടെ ആദ്യ മലയാളം സിനിമയാണ് 'ARM'.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.