മോദിയുടെ അഭ്യര്‍ത്ഥനയെ ഭാഗ്യമായി കരുതുന്നു- മോഹന്‍ലാല്‍

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദി താരങ്ങളോട് അഭ്യര്‍ത്ഥന നടത്തിയത്. 

Updated: Mar 14, 2019, 07:48 PM IST
മോദിയുടെ അഭ്യര്‍ത്ഥനയെ ഭാഗ്യമായി കരുതുന്നു- മോഹന്‍ലാല്‍

വോട്ടവകാശ ബോധവത്കരണ൦ നടത്തണമെന്ന മോദിയുടെ അഭ്യര്‍ത്ഥനയെ ഭാഗ്യമായി കരുതുന്നുവെന്ന്  മോഹന്‍ലാല്‍.

അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ലഭിച്ച അവസരം വലിയ ഭാഗ്യമായി കാണുന്നുവെന്നാണ് മോഹന്‍ലാല്‍ ട്വീറ്ററില്‍ കുറിച്ചത്. 

തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കണമെന്നവശ്യപ്പെട്ടുള്ള മോദിയുടെ ട്വീറ്റിനുള്ള മറുപടിയായാണ് മോഹന്‍ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദി താരങ്ങളോട് അഭ്യര്‍ത്ഥന നടത്തിയത്. 

മോഹന്‍ലാലിനു പുറമേ അമിതാഭ് ബച്ചന്‍, ഷാരുഖ്ഖാന്‍, കരണ്‍ ജോഹര്‍, നാഗാര്‍ജ്ജുന എന്നീ താരങ്ങളോടും മോദി അഭ്യര്‍ത്ഥന അറിയിച്ചിരുന്നു. 

തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയുള്ള വിവിധ പോസ്റ്റുകളിലായി താരങ്ങളെ മോദി ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

വര്‍ഷങ്ങളായി നിങ്ങളുടെ പ്രകടനം ലക്ഷക്കണക്കിന് പ്രേക്ഷകരെ രസിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. വോട്ടവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’ മോഹന്‍ലാലിനെയും  നാഗാര്‍ജ്ജുനയെയും ടാഗ് ചെയ്ത പോസ്റ്റില്‍ മോദി കുറിച്ചു.