മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ട്, അവരുടെ മനസ്സിന്‍റെ ഐക്യം എല്ലാം അവരുടെ സിനിമകളില്‍ കാണാം. എത്ര എത്ര സിനിമകളാണ് അവരുടെ കൂട്ടികെട്ടില്‍ മലയാളക്കര നിറഞ്ഞ് ഓടിയത്.
ചിത്രങ്ങളില്‍ മാത്രമല്ല അവരുടെ സൗഹൃദവും അത്രയ്ക്ക് ദൃഡമാണ്. ഇത് ഓര്‍മ്മിപ്പിക്കാനെന്നോളം ഒരു പഴയകാല ഫോട്ടോയാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ഫെയ്സ് ബുക്കിലൂടെയും, ഇന്‍സ്റ്റാഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകര്‍ രണ്ടുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
'ഈ ചിത്രം സുഖമുള്ള ഓരോര്‍മ്മയാണ്...' എന്ന് കുറിച്ചുകൊണ്ടായിരുന്നു മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ചുവടെചേര്‍ക്കുന്നു:
ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളാണ് വെള്ളാനകളുടെ നാട്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, താളവട്ടം, കിലുക്കം, ചന്ദ്രലേഖ, കാലാപാനി, തേന്മാവിന്‍ കൊമ്പത്ത് തുടങ്ങിയവ.
ഇപ്പോഴിതാ 'മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം' ആണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.