Deep fake video: സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ, ഇത് ഒറിജിനലല്ല; ദേവസഭാതലം ഡീപ്പ് ഫേക്ക് വീഡിയോ വൈറല്‍

Devasabhathalam deep fake video: മോഹൻലാൽ ഒരു ടിക് ടോക് വീഡിയോയിലൂടെ ദേവസഭാതലം പാടി അഭിനയിച്ചിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകുമെന്നാണ് വീഡിയോ. 

Written by - Zee Malayalam News Desk | Last Updated : Jul 19, 2023, 11:46 AM IST
  • എഐ ഉപയോ​ഗിച്ച് നിർമ്മിച്ച വീഡിയോകളും ചിത്രങ്ങളുമെല്ലാം വൈറലാകാറുണ്ട്.
  • ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്‍ഫാദറിന്‍റെ മോളിവുഡ് പതിപ്പ് ശ്രദ്ധേയമായിരുന്നു.
  • വീഡിയോ കണ്ടാൽ ഇത് ഒറിജിനലാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് ചിന്തിച്ചു പോകും.
Deep fake video: സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ, ഇത് ഒറിജിനലല്ല; ദേവസഭാതലം ഡീപ്പ് ഫേക്ക് വീഡിയോ വൈറല്‍

തിരുവനന്തപുരം: ഓരോ ദിവസം കഴിയുംതോറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അമ്പരപ്പിക്കുന്ന കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എഐ ഉപയോ​ഗിച്ച് നിർമ്മിച്ച വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഹോളിവുഡ് ക്ലാസിക് ചിത്രം ഗോഡ്‍ഫാദറിന്‍റെ മോളിവുഡ് പതിപ്പ് എന്ന പേരില്‍ എത്തിയ വീഡിയോയാണ് ഏറ്റവും കൂടുതൽ ജനപ്രിയമായത്. 

പിന്നീട് നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം എഐയുടെ പരീക്ഷണത്തിന് ഇരകളായി. ഇപ്പോൾ ഇതാ വീണ്ടും മറ്റൊരു ഡീപ്പ് ഫേക്ക് വീഡിയോയിലൂടെ ഞെട്ടിച്ചിരിക്കുകയാണ് എഐ. മോഹൻലാൽ പാടി അഭിനയിച്ച ദേവസഭാതലം എന്ന ​ഗാനം മലയാളികൾക്ക് എന്നും പ്രിയങ്കരമായ ക്ലാസിക്കൽ ​ഗാനങ്ങളിലൊന്നാണ്. ഈ ​ഗാനം മോഹൻലാൽ ഒരു ടിക് ടോക് വീഡിയോയിലൂടെ പാടി അഭിനയിച്ചിരുന്നെങ്കിൽ എങ്ങനെ ഉണ്ടാകും? ഈ ആശയമാണ് ഷോർട്ട് വീഡിയോയായി പുറത്തുവന്നിരിക്കുന്നത്.  

ALSO READ: വിഷ്ണു മോഹന്റെ സംവിധാനത്തിൽ ബിജു മേനോൻ നായകൻ; പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങി

ശബരീഷ് രവി എന്നയാളാണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. വെറും 15 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ കണ്ടാൽ ആരായാലും ഇത് ഒറിജിനലാണോ അതോ ഡ്യൂപ്ലിക്കേറ്റാണോ എന്ന് ചിന്തിച്ചു പോകും. ഇതിനോടകം തന്നെ നിരവധി ആളുകളാണ് വീഡിയോ ലൈക്ക് ചെയ്തും കമൻ്റ് ചെയ്തുമെല്ലാം രം​ഗത്ത് എത്തിയിരിക്കുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരടക്കം വീഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തിയിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News