Avengers: 1400 വി.എഫ്.എക്സ് ആർട്ടിസ്റ്റുകളെ ഉപയോഗിച്ച് നിർമ്മിച്ച ആ ഫൈറ്റ് സീൻ

ഏകദേശം 4000 കോടിയാണ് ചിത്രത്തിൻറെ നിർമ്മാണ ചിലവ്, 10 ബാഹുബലി വേണമെങ്കിലും ഇതിൻറെ ബജറ്റിൽ എടുക്കാം

Written by - Ajay Sudha Biju | Edited by - M.Arun | Last Updated : Oct 12, 2022, 12:07 PM IST
  • ലക്ഷക്കണക്കിന് മാർവൽ ആരാധകർ ഈ രംഗം വലിയ ആവേശത്തോടെ സ്വീകരിച്ചു
  • ഈ രംഗത്തിലെ വി.എഫ്.എക്സ് വർക്കുകൾ പൂർത്തിയാകാൻ 16 ആഴ്ച്ചയാണ് സമയമെടുത്തത്
  • ഈ രംഗം തീയറ്ററിനെ ഒരു പൂരപ്പറമ്പാക്കി മാറ്റി
Avengers: 1400 വി.എഫ്.എക്സ് ആർട്ടിസ്റ്റുകളെ ഉപയോഗിച്ച് നിർമ്മിച്ച ആ ഫൈറ്റ് സീൻ

ആദിപുരുഷ് എന്ന ബ്രഹ്മാണ്ട ചലച്ചിത്രത്തെ കളിയാക്കിയുള്ള വിമർശനങ്ങളും ചർച്ചകളും ദിനംപ്രതി കൂടി വരികയാണ്. ചിത്രത്തിലെ വി.എഫ്.എക്സ് രംഗങ്ങളുടെ തീർത്തും അപക്വമായ നിർമ്മാണത്തിനെതിരെ പലരും കേസ് കൊടുക്കുമെന്ന ഭീഷണിയും നിലവിലുണ്ട്. രാമായണത്തെ അപമാനിക്കുമെന്ന് ആരോപിച്ചാണ് കേസ്.

ചിത്രത്തിൽ ഉപയോഗിച്ചിട്ടുള്ളത് ഏറ്റവും ബേസിക് ആയ വി.എഫ്.എക്സ് ടെക്നിക്കുകളാണെന്നാണ് ഗ്രാഫിക്സ് രംഗത്ത് പ്രവർത്തിക്കുന്ന പല വിദഗ്ദ്ധരും അഭിപ്രായപ്പെടുന്നത്. ലോക സിനിമകളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇന്ത്യയിലെ ഏറ്റവും പണച്ചെലവുള്ള ചിത്രങ്ങളിൽ ഒന്നെന്ന വിശേഷണത്തിൽ റിലീസിനൊരുങ്ങുന്ന ആദിപുരുഷിലെ വി.എഫ്.എക്സ് രംഗങ്ങൾ എത്രമാത്രം ബാലിശമാണെന്ന് മനസ്സിലാകുന്നത്. 

ALSO READ: Amitabh Bachchan’s 80th Birthday: ഒക്ടോബര്‍ 11ന് ഗുഡ്‌ബൈ സിനിമ വെറും 80 രൂപയ്ക്ക് കാണാം ...!!

വി.എഫ്.എക്സ് രംഗങ്ങൾ സിനിയുടെ ഒറിജിനാലിറ്റി ഇല്ലാതാക്കുന്നു എന്ന അഭിപ്രായമുള്ളതിനാൽ തന്‍റെ സിനിമകളിൽ വളരെ കുറച്ച് വി.എഫ്.എക്സ് രംഗങ്ങള്‍ മാത്രം ഉപയോഗിക്കുന്ന സംവിധായകനാണ് ജെയിംസ് കാമറൂൺ. ഇത്തരത്തില്‍ വി.എഫ്.എക്സ് രംഗങ്ങൾ ഉപയോഗിക്കുന്നതിൽ വളരെയധികം കടുംപിടുത്തമുള്ള സംവിധായകരുള്ള ഒരു ഇന്‍റസ്ട്രി ആണ് ഹോളിവുഡ്.

വിഷ്വൽ എഫക്ടുകളുടെ പെർഫക്ഷന് വേണ്ടി ഏത് അറ്റം വരെയും പോകാൻ ഇത്തരക്കാർ തയ്യാറാണ്. വി.എഫ്.എക്സിന്‍റെ പെർഫക്ഷന് വേണ്ടി പണം വാരിയെറിയുന്ന ചില പ്രൊഡക്ഷൻ കമ്പനികളും ഹോളിവുഡിലുണ്ട്. അത്തരത്തിൽ ഒരു കമ്പനിയാണ് മാർവൽ സ്റ്റുഡിയോസ്. മാർവൽ സ്റ്റുഡിയോസിന്‍റെ നിർമ്മാണത്തിൽ റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്ത് 2019 ൽ പുറത്തിറങ്ങിയ അവഞ്ചേഴ്സ് എൻഡ് ഗെയിമിലെ ഒരു രംഗത്തിന് വേണ്ടി മാത്രം ഉപയോഗിച്ചിട്ടുള്ള വി.എഫ്.എക്സ് ആർട്ടിസ്റ്റുകളുടെ എണ്ണം 1400 ആണ്.

ഈ ചിത്രത്തിന്‍റെ ക്ലൈമാക്സ് ഫൈറ്റിൽ മാർവലിലെ എല്ലാ സൂപ്പർ ഹീറോകളും ചേർന്ന് ഒരു ആർമിയായി താനോസ് എന്ന വില്ലന്‍റെ പടയെ ആക്രമിക്കുന്ന രംഗം വി.എഫ്.എക്സ് വഴി ക്രിയേറ്റ് ചെയ്യാനാണ് 1400 വിഷ്വൽ എഫക്ട് ആർട്ടിസ്റ്റുകളെ ഉപയോഗിച്ചത്. മാർവൽ 2008 മുതൽ വെള്ളിത്തിരയിൽ എത്തിച്ച എല്ലാ സൂപ്പർ ഹീറോകളും അവരുടെ സഹായികളും ഉൾപ്പെടെ ലോക സിനിമ കണ്ടിട്ടുള്ളതിൽ വച്ച് ഒരു വൻ താരനിരയാണ് ഈ രംഗത്തിന് വേണ്ടി ഒരേ സ്ഥലത്ത് അണിനിരന്നത്.

ALSO READ : ഇത് അവർ ഗൂഗിൾ ട്രാൻസിലേറ്റ് ചെയ്ത് ഉണ്ടാക്കിയതല്ലേ, പൃഥിയുടെ കാന്താര പോസ്റ്റിന് ട്രോൾ

ക്യാപ്റ്റൻ അമേരിക്ക എന്ന സൂപ്പർ ഹീറോ, 'അവഞ്ചേഴ്സ് അസമ്പിൾ' എന്ന് ഉച്ചത്തിൽ വിളിച്ച് പറയുമ്പോൾ എല്ലാ സൂപ്പർ ഹീറോകളും യുദ്ധ സജ്ജരായി മുന്നോട്ട് കുതിക്കുന്ന രംഗം ലോക സിനിമയിലെ തന്നെ ഏറ്റവും ഐക്കോണിക്ക് മൊമന്‍റുകളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ഒരു വിശാലമായ യുദ്ധ ഭൂമിയിലാണ് ഈ സംഭവം നടക്കുന്നതായി ചിത്രത്തിൽ കാണിക്കുന്നത്. എന്നാൽ ശരിക്കും ഈ രംഗം ഷൂട്ട് ചെയ്തത് ഒരു വലിയ സ്റ്റുഡിയോയിലാണ്.

50 ലധികം വരുന്ന സൂപ്പർ താരങ്ങളായ നടീ നടന്മാരുടെയും 100 ലധികം വരുന്ന ജൂനിയർ ആർട്ടിസ്റ്റുകളുടെയും സൂപ്പർ പവറുകളും, അവരുടെ വസ്ത്രങ്ങളും വി.എഫ്.എക്സ് വഴി ക്രിയേറ്റ് ചെയ്യുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. മാത്രമല്ല ഒറുമ്പിനോളം ചെറുതാകുന്നതും, ആനയേക്കാൾ വലിപ്പം ഉള്ളതുമായ സൂപ്പർ ഹീറോകളുടെ വ്യത്യസ്തമായ വലിപ്പവും വി.എഫ്.എക്സ് വഴി സൃഷ്ടിക്കണം.

പറന്നും വല എറിഞ്ഞും ഓടിയും വരുന്ന സൂപ്പർ ഹീറോകളെ പെർഫക്ഷനോടെ ഒരു സാങ്കൽപ്പിക ലോകത്ത് അണിനിർത്തണം എന്ന് പറയുമ്പോൾ തന്നെ വ്യക്തമാണ് അതിന്‍റെ തല വേദന എത്ര മാത്രം ആണെന്ന്. 1400 വിഷ്വൽ എഫക്ട് ആർട്ടിസ്റ്റുകൾ രാപ്പകൽ പണിയെടുത്തിട്ടും ഏതാനും മിനിറ്റുകൾ മാത്രം ദൈർഘ്യം വരുന്ന ഈ രംഗത്തിലെ വി.എഫ്.എക്സ് വർക്കുകൾ പൂർത്തിയാകാൻ 16 ആഴ്ച്ചയാണ് സമയമെടുത്തത്. ഈ രംഗം തീയറ്ററിനെ ഒരു പൂരപ്പറമ്പാക്കി മാറ്റി.

ALSO READ : Rorschach Movie : ചരിത്രം കുറിച്ച് റോഷാക്ക്; വയനാട്ടിൽ ആദ്യമായി ലേറ്റ് നൈറ്റ് സ്‌പെഷ്യൽ ഷോ; കേരളമെങ്ങും ലൂക്ക് ആന്റണി തരംഗം

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് മാർവൽ ആരാധകർ ഈ രംഗം വലിയ ആവേശത്തോടെ സ്വീകരിച്ചു. നിരവധി സിനിമാ നിരൂപകർ ഈ രംഗത്തെ വാനോളം പുകഴ്ത്തി. ഇത്രയധികം അധ്വാനം ഈ രംഗം ചിത്രീകരിക്കുന്നതിന് പിന്നിലുണ്ടെങ്കിലും അവഞ്ചേഴ്സ് എൻഡ് ഗെയിം എന്ന ചിത്രത്തിന് ആ വർഷത്തെ മികച്ച വിഷ്വൽ എഫക്ടിനുള്ള ഓസ്കാർ പുരസ്കാരം ലഭിച്ചില്ല എന്നതും എടുത്ത് സൂചിപ്പിക്കേണ്ടതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News