Nagendrans Honeymoons: 'നാഗേന്ദ്രൻസ് ഹണിമൂൺസ്'; നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്കെത്തി

പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സീരീസ് വരുന്നത്. രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന.   

Written by - Zee Malayalam News Desk | Last Updated : May 22, 2024, 09:57 PM IST
  • 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എന്നാണ് സീരിസിന്‍റെ പേര്.
  • സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നിഥിന്‍ രഞ്ജി പണിക്കർ തന്നെയാണ്.
Nagendrans Honeymoons: 'നാഗേന്ദ്രൻസ് ഹണിമൂൺസ്'; നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്കെത്തി

നിഥിൻ രഞ്ജി പണിക്കർ ഒരുക്കുന്ന വെബ് സീരീസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. 'നാഗേന്ദ്രൻസ് ഹണിമൂൺസ്' എന്നാണ് സീരിസിന്‍റെ പേര്. സുരാജ് വെഞ്ഞാറമ്മൂട് പ്രധാന വേഷത്തില്‍ എത്തുന്ന സീരിസ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത് നിഥിന്‍ രഞ്ജി പണിക്കർ തന്നെയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാറിലാണ് സീരീസ് വരുന്നത്. രസകരമായ ഒരു കഥയാണ് ചിത്രം പറയുന്നത് എന്നാണ് പോസ്റ്ററിൽ നിന്നും ലഭിക്കുന്ന സൂചന. 

ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് സീരീസിന്റെ ടാഗ് ലൈന്‍. രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്‍റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി അമ്മു അഭിരാമി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണിനിരക്കുന്നുണ്ട്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Shwetha Menon (@shwetha_menon)

സീരിസ് ഉടന്‍ തന്നെ ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. . കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പേരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ക്ക് ശേഷം ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവൽ എന്ന ചിത്രത്തിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News