Naradan OTT Release : ടോവിനോയുടെ നാരദൻ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു

Naradan OTT Update : മാർച്ച് 3ന് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തോടൊപ്പം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നാരദൻ.

Written by - Zee Malayalam News Desk | Last Updated : Apr 8, 2022, 12:39 PM IST
  • ചിത്രം ആമസോൺ പ്രൈം വീഡിയോസിലാണ് റിലീസ് ചെയ്തിരിക്കുന്നത്.
  • മാർച്ച് 3ന് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തോടൊപ്പം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നാരദൻ.
  • ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച അഭിപ്രായമാണ് പുറത്ത് വരുന്നത്.
Naradan OTT Release : ടോവിനോയുടെ നാരദൻ ആമസോൺ പ്രൈമിൽ സ്ട്രീമിങ് ആരംഭിച്ചു

Kochi : ടോവിനോ  തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം നാരദൻ ഒടിടി പ്ലാറ്റ്‌ഫോമിൽ സ്ട്രീമിങ് ആരംഭിച്ചു. ചിത്രം ആമസോൺ പ്രൈം വീഡിയോസിലാണ് റിലീസ് ചെയ്തിരിക്കുന്നത്. മാർച്ച് 3ന് മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തോടൊപ്പം തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് നാരദൻ. ചിത്രത്തിന് തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും, ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്തതിന് പിന്നാലെ മികച്ച അഭിപ്രായമാണ് പുറത്ത് വരുന്നത്.

 മായാനദിക്ക് ശേഷം ആഷിഖ് അബു - ടൊവിനോ തോമസ് കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് നാരദൻ. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ടിവി വാർത്താ ചാനലുകളുടെ അനാരോഗ്യകരമായ മത്സരത്തെ തുറന്നുകാട്ടിയിരിക്കുകയാണ് ചിത്രം. ആഷിഖ് അബുവും ഉണ്ണി. ആറും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഈ സിനിമയുടെ പ്രധാന പ്രേത്യകത.

ടൊവിനോ എന്ന നടന്റെ ഫ്ലക്സിബിളിറ്റി എടുത്ത് പറയേണ്ട കാര്യമാണ്. ഒരു ചാനൽ അവതാരകന്റെ എല്ലാ മാനറിസമുകളും, സംസാരവും ഒക്കെ വരേണ്ട കഥാപാത്രം ഭദ്രമായിരുന്നു ടൊവിനോ എന്ന നടനിൽ. ചിത്രത്തിലെ അന്ന ബെന്നിന്റെ കഥാപാത്രത്തിനും ഏറെ പ്രശംസ ലഭിച്ചിരുന്നു.  പൊതുജനത്തിനറിയാത്ത മാധ്യമങ്ങളുടെ ആന്തരികലോകമാണ് നാരദനിൽ കാണിച്ചിരിക്കുന്നതെന്ന് തിരക്കഥാകൃത്ത് ഉണ്ണി ആർ നേരത്തെ പറഞ്ഞിരുന്നു. 

2021 ലെ തന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് നാരദന്‍ എന്ന് സംവിധായകന്‍ ആഷിഖ് അബു നേരത്തെ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിരുന്നു. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. മിന്നല്‍മുരളിക്ക് ശേഷം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം, മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം, സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News