അസ്കര്‍ അലി നായകനാകുന്ന ചെമ്പരത്തിപ്പൂവിന്‍റെ പുതിയ പോസ്റ്റര്‍ ഇറങ്ങി

Last Updated : Oct 29, 2017, 01:11 PM IST
 അസ്കര്‍ അലി നായകനാകുന്ന ചെമ്പരത്തിപ്പൂവിന്‍റെ പുതിയ പോസ്റ്റര്‍ ഇറങ്ങി

അസ്കര്‍ അലി നായകനാകുന്ന പുതിയ ചിത്രമായ ചെമ്പരത്തിപ്പൂവിന്‍റെ പോസ്റ്റര്‍ ഇറങ്ങി. പ്രണയത്തിനും ഹാസ്യത്തിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അരുണ്‍ വൈഗയാണ്. 

പ്രണയവും, ഹാസ്യവും മാത്രമല്ല സൗഹൃദത്തിന്‍റെകൂടി കഥ പറയുന്ന ചിത്രമാണ്‌ ചെമ്പരത്തിപ്പൂവ്. ചിത്രത്തിൽ അസ്കര്‍ അലിക്കുപുറമെ അജു വര്‍ഗീസ്,ധര്‍മജന്‍ ബോള്‍ഗാട്ടി,വിശാഖ് നായർ എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. അഥിതി രവിയും പാര്‍വതി അരുണുമാണ് നായികമാരായി എത്തുന്നത്.

Trending News