Neymar Movie: 'യൂണിവേഴ്സൽ ഹീറോ നെയ്മറെ' പരിചയപ്പെടുത്തി നെയ്മർ ടീം; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

നെയ്മർ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ഒരു നായ ആണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ റിലീസ് ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Apr 3, 2023, 06:50 PM IST
  • വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്.
  • ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം എഴുതിയിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും ചേർന്നാണ്.
  • കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
Neymar Movie: 'യൂണിവേഴ്സൽ ഹീറോ നെയ്മറെ' പരിചയപ്പെടുത്തി നെയ്മർ ടീം; ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്

വിജയരാഘവൻ, ജോണി ആന്റണി, ഷമ്മി തിലകൻ, മാത്യു തോമസ്, നസ്ലീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സുധി മാഡിസൺ ഒരുക്കുന്ന ചിത്രം നെയ്മറിന്റെ പുതിയ ടീസറെത്തി. ഒരു നായ ആണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ഈ നായയെ പരിചയപ്പെടുത്തി കൊണ്ടുള്ള ടീസറാണ് അണിയറക്കാർ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെയുള്ള അപ്ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. നെയ്മർ ഉടൻ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

ഒരു പക്കാ കോമഡി എന്റർടെയ്നർ ചിത്രം ആയിരിക്കും നെയ്മർ എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മോഷൻ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു. കാസ്റ്റിങ്ങും പോസ്റ്ററുകളും കാണുമ്പോൾ തന്നെ ചിത്രം ഫുൾ കോമഡി ആയിരിക്കും എന്നാണ് പ്രേക്ഷക പ്രതീക്ഷ. കോമഡി നന്നായി വഴങ്ങുന്ന താരങ്ങൾ തന്നെയാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ എന്നത് ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ഈ ചിത്രത്തിന് കഴിയുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. 

Also Read: Madanolsavam Movie : 'അറബിയുടെ ഒട്ടകപ്പക്ഷിക്ക് കളറടിക്കണം'; കളർഫുള്ളാക്കാൻ മദനോത്സവം എത്തുന്നു; ട്രെയിലർ

 

വൻ പ്രേക്ഷക ശ്രദ്ധ നേടാൻ ചിത്രത്തിന് കഴിയുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ പദ്മ ഉദയ് നിർമിക്കുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ സുധി മാഡിസൺ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ - സംഭാഷണം എഴുതിയിരിക്കുന്നത് ആദർശ് സുകുമാരനും, പോൾസൻ സ്കറിയയും ചേർന്നാണ്. കേരളത്തിലും കേരളത്തിന് പുറത്തുമായി 78 ദിവസം കൊണ്ടാണ് നെയ്മറിൻ്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്. മലയാളത്തിൽ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ മൊഴിമാറ്റി പാൻ ഇന്ത്യ തലത്തിൽ ഇറക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News