രഞ്ജി പണിക്കര്‍, രാഹുൽ മാധവ്, ശാന്തി കൃഷ്ണ തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സെക്ഷൻ 306 ഐപിസി. നവാഗതനായ എസ് ശ്രീനാഥ് ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു പെൺകുട്ടിയുടെ ആത്മഹത്യയും തുടർന്നുള്ള സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ആത്മഹത്യ പ്രേരണ കുറ്റത്തിന് ചേര്‍ക്കുന്ന വകുപ്പ് ആണ് സെക്ഷന്‍ 306 ഐപിഎസി. പത്ത് വര്‍ഷം വരെ തടവും പിഴയും ലഭിച്ചേക്കാവുന്ന കുറ്റമാണ് ആത്മഹത്യാ പ്രേരണകുറ്റം.
ശ്രീവർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മയാണ് ചിത്രം നിർമ്മിക്കുന്നത്. ഏപ്രിൽ എട്ടിന് ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വ്വഹിക്കുന്നു. വി എച്ച് ദിറാര്‍ തിരക്കഥയും സംഭാഷണവും എഴുതുന്ന ചിത്രത്തിൽ കൈതപ്രം വിശ്വനാഥൻ, ദീപൻകുരൻ, വിദ്യാധരൻ മാസ്റ്റർ എന്നിവർ ചേര്‍ന്നാണ് സംഗീതം നൽകുന്നത്. കൈതപ്രം, ബി.കെ ഹരിനാരായണൻ എന്നിവരാണ് ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ബിജിബാൽ ആണ്.
എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാജി ഒലവക്കോട്, കല- എം ബാവ, മേക്കപ്പ്- ലിബിന്‍ മോഹന്‍, വസ്ത്രാലങ്കാരം- ഷിബു പരമേശ്വരൻ, സ്റ്റില്‍സ്- ഡ്രീം പിക്‌ചേഴ്‌സ്, പോസ്റ്റര്‍ ഡിസൈന്‍- എസ് കെ ഡി ഡിസൈന്‍ ഫാക്ടറി, അസോസിയേറ്റ് ഡയറക്ടര്‍- കിരണ്‍, സുമിലാല്‍ സുബ്രഹ്‌മണ്യന്‍, മോഹന്‍ സി നീലമംഗലം, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- സക്കീര്‍ ഹുസൈന്‍, പ്രൊഡക്ഷന്‍ മാനേജര്‍- പ്രസാദ് രാമന്‍, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍- രജീഷ് പത്താംകുളം, കാസ്റ്റിംഗ് ഡയറക്ടര്‍- സുപ്രിയ വിനോദ്, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ് തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് പിന്നണി പ്രവര്‍ത്തകര്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...