എബ്രിഡ് ഷൈൻ സംവിധാനവും നിർവ്വഹിച്ച് വൻ താരനിര അണി നിരക്കുന്ന മഹാവീര്യരുടെ ടീസർ റിലീസായി. നിവിൻ പോളി, പി എസ് ഷംനാസ് എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
യൂടൂബിലാണ് ടീസർ എത്തിയത്. അതേസമയം ചിത്രം റിലീസിനെത്തുന്നത് എന്നാണെന്നത് സംബന്ധിച്ച് വ്യക്തയില്ല. ഫാൻറസി ചിത്രമായി ഒരുക്കിയിരിക്കുന്ന സിനിമയിൽ സംഗീതം നൽകിയിരിക്കുന്നത് ഇഷാൻ ചബ്രയാണ്. എം മുകുന്ദനാണ് ചിത്രത്തിൻറെ കഥ എഴുതുന്നത്.
1983, ആക്ഷൻ ഹീറോ ബൈജു എന്നീ ചിത്രങ്ങൾക്ക് ശേഷം നിവിൻ പോളി - എബ്രിഡ് ഷൈൻ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മഹാവീര്യർ. ആസിഫ് അലി, ലാൽ, സിദ്ധിഖ്, ഷൻവി ശ്രീവാസ്തവ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പോളി ജൂനിയർ പിക്ച്ചേഴ്സും ഇന്ത്യൻ മൂവി മേക്കേഴ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA