NP42 : നിവിൻ പോളി-ഹനീഫ് അദേനി ചിത്രത്തിന്റെ പേര്... നാളെ ടൈറ്റിൽ ലോഞ്ച്

NP42 Title Update : മിഖായേൽ എന്ന സിനിമയ്ക്ക് ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് എൻപി 42  

Written by - Zee Malayalam News Desk | Last Updated : Jul 7, 2023, 09:52 PM IST
  • ജൂലൈ എട്ടിന് നാളെ വൈകിട്ട് ഏഴ് മണിയാകുമ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിടുമെന്ന് പുതിയ പ്രൊമോ വീഡിയോയിലൂടെ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു.
  • ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ചേർത്തുകൊണ്ടാണ് പുതിയ പ്രൊമോ വീഡിയോ നിർമിച്ചിരിക്കുന്നത്.
NP42 : നിവിൻ പോളി-ഹനീഫ് അദേനി ചിത്രത്തിന്റെ പേര്... നാളെ ടൈറ്റിൽ ലോഞ്ച്

നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പേരിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. കാത്തിരിപ്പിന് ഇനി വിരാമം കുറിക്കാം. നിവിൻ പോളിയുടെ 42-ാം ചിത്രത്തിന്റെ പേര് നാളെ പുറത്ത് വിടും. ജൂലൈ എട്ടിന് നാളെ വൈകിട്ട് ഏഴ് മണിയാകുമ്പോൾ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിടുമെന്ന് പുതിയ പ്രൊമോ വീഡിയോയിലൂടെ സിനിമയുടെ അണിയറ പ്രവർത്തകർ അറിയിച്ചു. ചിത്രത്തിന്റെ അണിയറ ദൃശ്യങ്ങൾ ചേർത്തുകൊണ്ടാണ് പുതിയ പ്രൊമോ വീഡിയോ നിർമിച്ചിരിക്കുന്നത്. 

ജനുവരി 20ന് ആയിരുന്നു സിനിമയുടെ ചിത്രീകരണം യുഎഇയിൽ തുടക്കം കുറിച്ചത്. കേരളത്തിലാണ് തുടർന്നുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. വളരെയധികം ആരാധകർ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്ചേഴ്‌സും ചേർന്നാണ് #NP42 നിർമ്മിക്കുന്നത്. മിഖായേൽ എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന സിനിമയാണ് എൻപി42.

ALSO READ : Uppum Mulakum : ഉപ്പും മുളകിനെ സീരിയലാക്കി മാറ്റി; ചോദ്യം ചെയ്തപ്പോൾ മുടിയനെ ഡ്രഗ്ഗ് കേസിലകത്താക്കി; റിഷി എസ് കുമാർ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Nivin Pauly (@nivinpaulyactor)

നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ - സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് -  നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ, അസോസിയേറ്റ് ഡയറക്ടർ - സമന്തക് പ്രദീപ്, ലൈൻ പ്രൊഡ്യൂസേഴ്സ് – ഹാരിസ് ദേശം, റഹീം, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News