Nunakuzhi Release: ഫാമിലി കോമഡി എന്റർടെയ്നർ; 'നുണക്കുഴി'ക്ക് യു/എ സർട്ടിഫിക്കറ്റ്, ഉടൻ തിയേറ്ററുകളിൽ

നേര് എന്ന ചിത്രത്തിന് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നുണക്കുഴി. ചിത്രം ഒരു കോമഡി ഫാമിലി എന്റെർടെയ്നറാകും  

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 12:59 PM IST
  • ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രവും കൂടിയാണിത്.
  • ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റെർടെയ്നർ തന്നെയാകും 'നുണക്കുഴി' .
Nunakuzhi Release: ഫാമിലി കോമഡി എന്റർടെയ്നർ; 'നുണക്കുഴി'ക്ക് യു/എ സർട്ടിഫിക്കറ്റ്, ഉടൻ തിയേറ്ററുകളിൽ

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ പ്രദർശനത്തിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. യു/എ സർട്ടിഫിക്കറ്റാണ് നുണക്കുഴിക്ക് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായ മോഹൻലാൽ ചിത്രം നേരിന് ശേഷം ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണിത്.

കൂടാതെ ഈ വർഷത്തെ മറ്റൊരു ബ്ലോക്ക് ബസ്റ്റർ ഹിറ്റായ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ് മുഖ്യ കഥാപാത്രമായി എത്തുന്ന ചിത്രവും കൂടിയാണിത്. ഒരു ഔട്ട് ആൻഡ് ഔട്ട് കോമഡി ഫാമിലി എന്റെർടെയ്നർ തന്നെയാകും 'നുണക്കുഴി' എന്നാണ് ട്രെയ്‌ലറിൽ നിന്ന് മനസ്സിലാകുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിന്റെ ഗാനവും ടീസറും സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി തുടരുകയാണ്.

Also Read: UAE Golden Visa: നടി മേഘ്‌ന രാജിന് യുഎഇ ഗോൾഡൻ വിസ

നർമ്മം കലർന്ന കഥാപാത്രങ്ങൾ അനായാസം കൈകാര്യം ചെയ്യുന്ന ബേസിലും ഗ്രേസ് ആന്റണിയും ഒരുമിച്ച് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം കോമഡി ഫാമിലി എന്റർടെയ്നർ ആയാണ് ഒരുങ്ങുന്നത്. സിദിഖ്, മനോജ്‌ കെ ജയൻ, ബൈജു എന്നീ സീനിയർ താരങ്ങളുടെ കോമഡിയും നുണക്കുഴിയുടെ ഹൈലൈറ്റാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News