Oh My Ghost OTT Update : സണ്ണി ലിയോണിന്റെ ഓ മൈ ഗോസ്റ്റ് ഉടൻ ഒടിടിയിലേക്ക്?

Oh My Ghost Movie OTT Release :  ചിത്രം ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.  ഡിസംബർ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഓ മൈ ഗോസ്റ്റ്. 

Written by - Zee Malayalam News Desk | Last Updated : Jan 22, 2023, 05:55 PM IST
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സിംപ്ലി സൗത്താണ്.
  • ചിത്രം ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന.
    ഡിസംബർ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഓ മൈ ഗോസ്റ്റ്.
  • വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ കാര്യമായ അഭിപ്രായം നേടാൻ കഴിഞ്ഞില്ല.
Oh My Ghost OTT Update : സണ്ണി ലിയോണിന്റെ ഓ മൈ ഗോസ്റ്റ് ഉടൻ ഒടിടിയിലേക്ക്?

സണ്ണി ലിയോൺ കേന്ദ്ര കഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രം ഓ മൈ ഗോസ്റ്റ് ഉടൻ ഒടിടിയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ സിംപ്ലി സൗത്താണ്. ചിത്രം ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യുമെന്നാണ് സൂചന. ഡിസംബർ 30 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഓ മൈ ഗോസ്റ്റ്. വളരെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് തീയേറ്ററുകളിൽ കാര്യമായ അഭിപ്രായം നേടാൻ കഴിഞ്ഞില്ല. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ യുവൻ ആണ്.  

ഹൊറർ കോമഡി വിഭാഗത്തിൽ എത്തിയ ചിത്രമാണ് ഓ മൈ ഗോസ്റ്റ്.  ചിത്രത്തിൽ സണ്ണി ലിയോണിന്റെ കിടിലം ഫൈറ്റും കോമഡി സീനുകളും ഒക്കെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ചിത്രത്തിൻറെ തിരക്കഥയിലെയും സംവിധാനത്തിലെയും അഭിനയത്തിലെയും പോരായ്മകൾ മൂലം ചിത്രം ആസ്വാദ്യകരമല്ലെന്നായിരുന്നു പ്രേക്ഷകരുടെ അഭിപ്രായം.  വിഎയു മീഡിയ എന്റര്‍ടെയ്‍ൻമെന്സിന്റെയും ഹോഴ്‍സും സ്റ്റുഡിയോസിന്റെയും ബാനറിൽ തീയേറ്ററുകളിൽ എത്തുന്ന ചിത്രമാണ് ഓ മൈ ഗോസ്റ്റ്.

ALSO READ: Oh My Ghost Release : സണ്ണി ലിയോണിന്റെ ഓ മൈ ഗോസ്റ്റ് ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡി.വീരശക്തിയും കെ.ശശികുമാറും ചേർന്നാണ്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനായ ആർ യുവാൻ തന്നെയാണ്.  സണ്ണി ലിയോണിനൊപ്പം സതീഷ്, യോഗി ബാബു, ദർശ ഗുപ്ത, രമേഷ് തിലക് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജാവേദ് റിയാസും, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ധരൻ കുമാറുമാണ്. ചിത്രത്തിൻറെ ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത് പ വിജയ് ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ദീപക് ഡി മേനോനാണ്.

സ്റ്റണ്ട്: ഗില്ലി ശേഖര്, എഡിറ്റർ: അരുൾ ഇ സിദ്ധാർത്ഥ്, നൃത്തസംവിധാനം: വിഷ്ണു ദേവ,  കലാസംവിധാനം: എസ്.ജെ. റാം, രമേഷ്, കോസ്റ്റ്യൂം ഡിസൈനർമാർ: ഹിതേന്ദ്രകപോപാര, ജയലക്ഷ്മി, മേക്കപ്പ്: റാവു, പിആർഒ: സുരേഷ് ചന്ദ്ര, രേഖ ഡി വൺ, സ്റ്റിൽസ്: സൂര്യ, പബ്ലിസിറ്റി ഡിസൈനർ: ജോസഫ് ജാക്സൺ, സൗണ്ട് ഡിസൈനർ: എ.സതീഷ് കുമാർ, ശബ്ദമിശ്രണം: ടി. ഉദയകുമാർ, വിഎഫ്എക്സ്: ശിവ, ഡിഐ: നാക്ക് സ്റ്റുഡിയോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News