കൊച്ചി: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് നടൻ വിനായകൻ പങ്ക് വെച്ച് വീഡിയോക്കെതിരെ വ്യാപക പ്രതിഷേധം. ആരാടാ ഈ ഉമ്മൻ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം അവധി, നിർത്തിയിട്ടു പോ, പത്രക്കാരോടാണ് എന്നായിരുന്നു വിനായകൻറെ വീഡിയോയിൽ പറഞ്ഞത്.സോഷ്യൽ മീഡിയ ലൈവ് എത്തിയായിരുന്നു വിനായകന്റെ അധിക്ഷേപം.
ഉമ്മൻചാണ്ടി ചത്തു അതിന് ഞങ്ങൾ എന്ത് ചെയ്യണം? എൻറെ അച്ഛനും ചത്തു നിങ്ങടച്ഛനും ചത്തു എന്നിങ്ങനെയാണ് കമൻറുകൾ. അതേസമയം ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകൻ മാപ്പ് പറയണമെന്നും നടനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ ഡിജിപിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ്.
വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാല്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്തിരുന്നു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയര്‍ന്നിട്ടുള്ളത്.താരത്തിന്‍റെ ഫേസ്ബുക്കിലെ മറ്റ് പോസ്റ്റുകള്‍ക്ക് താഴെ കമന്‍റുകള്‍ നിറയുന്നുണ്ട്.
ഉമ്മൻ ചാണ്ടി ആരാന്ന് കേരളക്കരയുടെ ആദരവ് കണ്ടിട്ടും മനസിലായില്ലെങ്കിൽ അത് മനസ്സിലാക്കാനുള്ള ബൗദ്ധിക നിലവാരം നിനക്കില്ല എന്ന് ഞങ്ങൾക്ക് മനസിലായില്ലെന്നായിരുന്നു ഒരു കമൻറ്. വിനായകൻ എന്ന നികൃഷ്ടജീവി മലയാള സിനിമക്ക് തന്നെ അപമാനമാണ് ജനഹൃദയങ്ങളിൽ ഇടനേടാൻ എംഡിഎംഎഅടിച്ചു സിനിമയിൽ അഭിനയിച്ചാൽ പോരാ അതിന് ജനങ്ങളുടെ മനസ്സിൽ കയറിപ്പറ്റാനുള്ള കഴിവ് വേണം.. ഇതിനു ഉത്തമ ഉദാഹരണമാണ് ഉമ്മൻചാണ്ടിയുടെ വിലാപയാത്രയിൽ കാണുന്ന വിവിധ രാഷ്ട്രീയപാർട്ടികളിൽ ഉള്ള ജനലക്ഷങ്ങൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കൻ നിൽക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...