Orapara Kalyana Vishesham: ചിരിയും ചിന്തയുമായി ഒരു ഫാമിലി എന്റർടെയ്നർ; 'ഒരപാര കല്ല്യാണവിശേഷം' നവംബർ മുപ്പതിന് തിയേറ്ററുകളിലേക്ക്

Orapara Kalyana Vishesham Release Date: ഒരപാര കല്യാണവിശേഷ' ത്തിന്റെ  തിരക്കഥയും, സംവിധാനവും നവാഗതനായ അനീഷ് പുത്തൻപുരയാണ് നിർവഹിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2023, 04:35 PM IST
  • സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്, പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്
  • ചാപ്റ്റർ ഇൻ ഫിലിം ആണ് പ്രദർശനത്തിന് എത്തിക്കുന്നത്
  • ചിത്രത്തിന്റെ സഹനിർമാണം സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത് എന്നിവരാണ് നിർവഹിക്കുന്നത്
Orapara Kalyana Vishesham: ചിരിയും ചിന്തയുമായി ഒരു ഫാമിലി എന്റർടെയ്നർ; 'ഒരപാര കല്ല്യാണവിശേഷം' നവംബർ മുപ്പതിന് തിയേറ്ററുകളിലേക്ക്

സർക്കാർ ജോലിയില്ലാത്തതിൻ്റെ പേരിൽ പെണ്ണ് കിട്ടാൻ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥ പറയുന്ന 'ഒരപാര കല്ല്യാണവിശേഷം' നവംബർ മുപ്പതിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. 'ഒരപാര കല്യാണവിശേഷ' ത്തിന്റെ  തിരക്കഥയും, സംവിധാനവും നവാഗതനായ അനീഷ് പുത്തൻപുരയാണ് നിർവഹിക്കുന്നത്. 

സ്ക്രീൻ വ്യൂ പ്രൊഡക്ഷൻസിന്റെയും വാകേരി സിനിമാസിന്റെയും ബാനറിൽ അജയൻ വടക്കയിൽ, മനോജ് കുമാർ കരുവാത്ത്, പുരുഷോത്തമൻ ഇ പിണറായി എന്നിവർ ചേർന്ന് നിർമിച്ച ചിത്രം ചാപ്റ്റർ ഇൻ ഫിലിം ആണ് പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിന്റെ സഹനിർമാണം- സജേഷ് വാകേരി, അരവിന്ദാക്ഷൻ കണ്ണോത്ത് എന്നിവരാണ് നിർവഹിക്കുന്നത്.

ഭഗത് മാനുവൽ, കൈലാഷ്, അഷ്ക്കർ സൗദാൻ, ശിവാനി ഭായ്, ഭീമൻ രഘു, സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ശിവദാസ് മട്ടന്നൂർ, ഉല്ലാസ് പന്തളം, നസീർ സംക്രാന്തി, സുധീർ പറവൂർ, ശിവദാസ് മാറമ്പിള്ളി, കണ്ണൂർ ശ്രീലത, രശ്മി അനിൽ, എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ: ലിയോ തരംഗം ഇനി ഒടിടിയിലേക്ക്; നെറ്റ്ഫ്ലിക്സിൽ രണ്ട് ദിവസങ്ങളിലായി വിജയ് ചിത്രം റിലീസ് ചെയ്യും

കഥ- സുനോജ്, ഛായാഗ്രഹണം- ഷമീർ ജിബ്രാൻ, എഡിറ്റർ- പി.സി.മോഹനൻ, സംഗീതം- ഹരികുമാർ ഹരേറാം, ഗാനരചന- പ്രേംദാസ് ഇരുവള്ളൂർ, പ്രെമോദ് വെള്ളച്ചാൽ, ആലാപനം- ജാസി ഗിഫ്റ്റ്, തേജസ്സ്, ശ്രീഗോപിക ഗോകുൽദാസ്, കല- വിനീഷ് കൂത്തുപറമ്പ്, മേക്കപ്പ്- പ്രെജി, പ്രൊഡക്ഷൻ കൺട്രോളർ- സജി കോട്ടയം.

കോസ്റ്റ്യൂം- വിനീത് ദേവദാസ്, ബി.ജി.എം- സാമുവൽ അബി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ജിനി സുധാകരൻ, അസോസിയേറ്റ് ഡയറക്ടർ- അരുൺ ഉടുമ്പൻചോല, ഫിനാൻസ് കൺട്രോളർ- സഹദേവൻ യു, ഡിസൈൻസ്- മനു ഡാവിഞ്ചി, സ്റ്റിൽസ്- ഷാലു പേയാട്, പിആർഒ- അയ്മനം സാജൻ, ഷെജിൻ ആലപ്പുഴ, അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News