പ്രിയയുടെ കണ്ണിറുക്കല്‍ പാകിസ്ഥാനിലും വൈറല്‍

  

Updated: Feb 12, 2018, 04:21 PM IST
പ്രിയയുടെ കണ്ണിറുക്കല്‍ പാകിസ്ഥാനിലും വൈറല്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതുചിത്രം ഒരു അഡാര്‍ ലൗവിലെ ഗാനത്തോടെ യുവാക്കളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് പ്രിയ വാര്യര്‍. ചിത്രത്തിലെ പാട്ട് യുട്യൂബില്‍ അപ്ലോഡ് ചെയ്ത ഒറ്റ രാത്രിയോടെ പ്രിയ കേരളക്കരയാകെ കീഴടക്കിയിരിക്കുകയാണ്. 

എന്നാല്‍ പ്രിയയുടെ കണ്ണിറുക്കല്‍ നമ്മുടെ രാജ്യത്തു മാത്രമല്ല രാജ്യത്തിനപ്പുറത്തേക്കും കടക്കുകയാണ്. ഇപ്പോള്‍ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലാകുന്നത് പാകിസ്ഥാനിലാണ്.  പ്രിയയുടെ ചിത്രങ്ങളുള്‍പ്പെടെ പാക് മാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണെന്നാണ് സൂചന.

ചിത്രത്തില്‍ ചെറിയൊരു റോള്‍ ചെയ്യാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടാണ് പ്രിയ ആദ്യം എത്തിയത് എങ്കിലും സംവിധായകന്‍ ഒമര്‍ പ്രിയയെ നായികമാരില്‍ ഒരാളിലേക്ക് കൈപിടിച്ച് ഉയര്‍ത്തുകയായിരുന്നു. തൃശൂര്‍ പൂങ്കുന്നം സ്വദേശിയായ പ്രിയ ബി.കോം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.  

കാലങ്ങളായി മലബാറിന്‍റെ നെഞ്ചകങ്ങളില്‍ ജീവിക്കുന്ന ഗാനമാണിത്. ഈ ഗാനത്തെയാണ് ചിത്രത്തിനു വേണ്ടി ഷാന്‍ പുനരവതരിപ്പിച്ചത്. പാട്ടിന്‍റെ യഥാര്‍ഥ സംഗീത സംവിധായകന്‍ തലശ്ശേരി കെ. റഫീഖും രചയിതാവ് പി.എം.എ ജബ്ബാറുമാണ്.

വീഡിയോ കാണാം: