'ഒരു അഡാറ് ലൗ...' അഡാറ് ടീസര്‍ Video

ലോകമെങ്ങും നെഞ്ചേറ്റിയ ആ 'കണ്ണിറുക്കല്‍'  ഗാനരംഗത്തിന്‍റെ സിനിമയുടെ ടീസര്‍ ലോകത്തെ എല്ലാ കാമുക ഹൃദയങ്ങള്‍ക്കും പങ്കുവെച്ച് യുട്യൂബില്‍ റിലീസ് ചെയ്തു.

Updated: Feb 13, 2018, 08:50 PM IST
 'ഒരു അഡാറ് ലൗ...' അഡാറ് ടീസര്‍ Video

ലോകമെങ്ങും നെഞ്ചേറ്റിയ ആ 'കണ്ണിറുക്കല്‍'  ഗാനരംഗത്തിന്‍റെ സിനിമയുടെ ടീസര്‍ ലോകത്തെ എല്ലാ കാമുക ഹൃദയങ്ങള്‍ക്കും പങ്കുവെച്ച് യുട്യൂബില്‍ റിലീസ് ചെയ്തു.

യുട്യൂബില്‍ അപ്ലോഡ് ചെയ്ത് ഒരു മണിക്കൂറിനിടെ ഒരുലക്ഷത്തിലധികം പ്രേക്ഷകരാണ് ഒരു അഡാറ് ലവിന്‍റെ ടീസറും കണ്ടത്.

ഒമര്‍ ലുലു ഒരുക്കുന്ന ഈ പ്രണയ ചിത്രത്തിന്‍റെ  ഗാനരംഗത്തിലെ പ്രിയയുടെ കണ്ണിറുക്കലും കണ്‍ വര്‍ത്തമാനങ്ങളും ആരാധകരുടെ ഹൃദയം കവര്‍ന്നിരുന്നു.

പ്രിയയുടെ കണ്ണിറുക്കല്‍ അതിര്‍ത്തിയും ഭാഷയും കടന്ന് വൈറലായി. അതിന്‍റെ പ്രതിഫലനമെന്നോണം ഒറ്റ ദിവസത്തില്‍ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സിനെ ഇന്‍സ്റ്റഗ്രാമില്‍ നേടിയ ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിക്കഴിഞ്ഞിരിക്കുകയുമാണ്‌ ചിത്രത്തിലെ നായികയായ പ്രിയ പ്രകാശ് വാര്യര്‍.

ടീസര്‍ കാണാം: