കാത്തിരിപ്പിന് അവസാനമുണ്ടായിരിക്കുകയാണ്. സുരാജ് വെഞ്ഞാറമ്മൂട്, ബാബു ആൻറണി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മദനോത്സവം ഒടിടിയിൽ എത്തി. ചിത്രം റിലീസ് ചെയ്ത് ഏകദേശം ഒന്നര വർഷത്തിന് മേലെ ആകുന്നു. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു ഒടിടി റിലീസാണ് ഈ ചിത്രത്തിന്റേത്. ആമസോൺ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ രചനയിൽ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത് ബാബു ആന്റണി അടക്കം വലിയൊരു താരനിര എത്തിയ ചിത്രമാണ് മദനോത്സവം. വിനായക അജിത്താണ് ചിത്രം നിർമ്മിച്ചത്. രാജേഷ് മാധവൻ, ഭാമ അരുൺ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഒരു പൊളിറ്റിക്കൽ സറ്റയർ എന്ന ജോണറിൽ എത്തിയ ചിത്രമാണിത്. സജ്ന മൂവീസ്, അജിത്ത് വിനായക ഫിലിംസ് എന്നിവരുടെ ബാനറിൽ എത്തിയ ചിത്രം 2023 ഏപ്രിൽ 14-നാണ് റിലീസ് ചെയ്തത്.
Also Read: Mohan Sithara: ബികെ ഹരിനാരായണന്റെ വരികൾക്ക് മോഹൻ സിത്താരയുടെ സംഗീതം; പുതിയ ഗാനം പുറത്തിറങ്ങി
ടൈംസ് പങ്ക് വെച്ച റിപ്പോർട്ട് പ്രകരാം ചിത്രം റിലീസ് ചെയ്ത് 4 ദിവസത്തിനുള്ളിൽ 2 കോടി രൂപയാണ് ബോക്സോഫീസിൽ നിന്നും നേടിയത്. ചിത്രത്തിന്റെ ആക ബജറ്റായി പുറത്ത് വിട്ടിരിക്കുന്നത് 5.25 കോടിയാണ്. പ്രിന്റ് പബ്ലിസിറ്റി അടക്കമുള്ള നിരക്കുകൾ ചേർത്താണിത്. കേരള ബോക്സോഫീസ് ട്വിറ്ററിൽ പങ്ക് വെച്ച കണക്കിൽ 1.9 കോടി ചിത്രം കേരളത്തിൽ നിന്നും നേടിയെന്ന് പറയുന്നു. നാല് ദിവസത്തെ കണക്കാണിത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.