Oruthee movie: കണ്ണുനീരാൽ അവിൽ കെട്ടി.... ​ഗോപി സുന്ദറിന്റെ ഈണത്തിൽ ഒരുത്തീയിലെ മനോഹര ​ഗാനം

ഗോപി സുന്ദറിന്റെ ഈണത്തിൽ ബോംബെ ജയശ്രീ പാടിയ ഒരുത്തീയിലെ മനോഹരമായ ഗാനം പുറത്തിറക്കി

Written by - Zee Malayalam News Desk | Last Updated : Mar 2, 2022, 04:59 PM IST
  • പ്രേഷകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്
  • സിനിമയുടെ ട്രെയിലറിനും ടീസറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്
  • ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമിക്കുന്ന ചിത്രം വി കെ പ്രകാശാണ് സംവിധാനം ചെയ്തിരിക്കുന്നത്
  • എസ് സുരേഷ് ബാബു രചന നിർവഹിച്ചിരിക്കുന്നു
Oruthee movie: കണ്ണുനീരാൽ അവിൽ കെട്ടി.... ​ഗോപി സുന്ദറിന്റെ ഈണത്തിൽ ഒരുത്തീയിലെ മനോഹര ​ഗാനം

നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ ശക്തമായ കഥാപാത്രവുമായി എത്തുന്ന ചിത്രമാണ് ഒരുത്തീ. ഗോപി സുന്ദറിന്റെ ഈണത്തിൽ ബോംബെ ജയശ്രീ പാടിയ ഒരുത്തീയിലെ മനോഹരമായ ഗാനം പുറത്തിറക്കി. ആലങ്കോട് ലീലാകൃഷ്ണനാണ് ​ഗാനം രചിച്ചിരിക്കുന്നത്. മാർച്ച് 11നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സംഗീതജ്ഞർ സമൂഹ മാധ്യമങ്ങൾ വഴിയാണ് ഗാനം പുറത്തിറക്കിയത്. പ്രേഷകർക്കിടയിലും  സമൂഹ മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. സിനിമയുടെ ട്രെയിലറിനും ടീസറിനും ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ നിർമിക്കുന്ന ചിത്രം വി കെ പ്രകാശാണ് സംവിധാനം ചെയ്തിരിക്കുന്നത്. എസ് സുരേഷ് ബാബു രചന നിർവഹിച്ചിരിക്കുന്നു. 

ഒരു കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥ പറയുന്ന ചിത്രമാണ് ഒരുത്തീ. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായർ തിരിച്ചു വരുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ് നിർവഹിച്ചിരിക്കുന്നത്.

ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്. രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ ജെ വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News