Mumbai : ജീത്തു ജോസഫ് - മോഹൻലാൽ കൂട്ടുകെട്ടിലെത്തി വൻ വിജയമായി മാറിയ ചിത്രം ദൃശ്യം 2ന്റെ ഹിന്ദി പതിപ്പിന്റെ ഷൂട്ടിങ് ആരംഭിച്ചു. ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്ന അജയ് ദേവ്ഗണാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മുംബൈയിലാണ് ചിത്രത്തിൻറെ ഷൂട്ടിങ് പ്രധാനമായും നടത്തുന്നത്. കൂടാതെ ചിത്രത്തിൻറെ ചില ഭാഗങ്ങൾ ഗോവയിലും ചിത്രീകരിക്കും. അഭിഷേക് പതകാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Can Vijay protect his family again? #Drishyam2 shoot begins.#Tabu @shriya1109 @AbhishekPathakk @KumarMangat pic.twitter.com/FwX5v1fpil
— Ajay Devgn (@ajaydevgn) February 17, 2022
ചിത്രത്തിൽ അജയ് ദേവ്ഗണിനെ കൂടാതെ ശ്രിയ ശരണ്‍, ഇഷിത ദത്ത, തബു തുടങ്ങിയവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിൻറെ ഒന്നാം ഭാഗമായ ദൃശ്യവും ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഈ ചിത്രം ബോളിവുഡിൽ വൻ വിജയമായി മാറിയിരുന്നു. ഇപ്പോൾ ചിത്രത്തിൻറെ രണ്ടാം ഭാഗവും വൻ വിജയം തന്നെ നേടുമെന്നാണ് കരുതുന്നത്.
ALSO READ: ''ഞാനും അങ്ങനെ ആയിരുന്നു, പ്രണവിന് കുറച്ച് കൂടുതലാണ്'' ; മകനെ കുറിച്ച് മോഹൻലാൽ പറയുന്നത്..
ചിത്രത്തിൻറെ ആദ്യ ഭാഗം സംവിധാനം ചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു. ഇദ്ദേഹം 2020 ൽ അന്തരിച്ചിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി കൂടാതെ ചൈനീസ് ഭാഷയിൽ വരെ ചിത്രം റീമേക്ക് ചെയ്തിരുന്നു. എല്ലാ ഭാഷകളിലും ചിത്രത്തിന് നേടാൻ കഴിഞ്ഞത് വൻ വിജയമായിരുന്നു. ഇതുകൂടാതെ ഇന്തോനേഷ്യന്‍ ഭാഷയിലും ചിത്രം റീമേക്ക് ചെയ്യുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ചിത്രം ആശിർവാദ് സിനിമാസ് തന്നെ നിർമ്മിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്.
എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഒരു ചിത്രമാണ് ദൃശ്യമെന്ന് അജയ് ദേവ്ഗൺ പറഞ്ഞു. ദൃശ്യം 2 വിലൂടെ മറ്റൊരു രസകരമായ കഥയാണ് അവതരിപ്പിക്കുന്നത്, ഇതിന് കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അജയ് ദേവ്ഗൺ പറഞ്ഞു. വിജയ് വളരെയധികം തലങ്ങൾ ഉള്ള ഒരു കഥാപാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംവിധായകൻ അഭിഷേകിന് ചിത്രത്തെ കുറിച്ച് വളരെ നല്ല കാഴ്ചപ്പാടാണ് ഉള്ളതെന്നും പറഞ്ഞു.
ആഗോള തലത്തിൽ തന്നെ വൻ വിജയമായി മാറിയ ഒരു ചിത്രം റീമേക്ക് ചെയ്യുകയെന്നത് വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാര്യമാണെന്ന് ചിത്രത്തിൻറെ സംവിധായകൻ അഭിഷേക് പതകും പറയുന്നു. അതിനോടൊപ്പം തന്നെ അജയ് ദേവ്ഗണിനൊപ്പം ഒരു ചിത്രം ചെയ്യാൻ സാധിക്കുകയെന്നത് മികച്ച അനുഭവം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...