Pallotty 90s Kids: 'പല്ലൊട്ടി 90s കിഡ്സ്' തിയേറ്ററുകളിലേക്ക്; 'പല്ലൊട്ടി പാട്ടി'ന്റെ ലിറിക്കൽ വീഡിയോ പുറത്ത്

തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന നൊസ്റ്റാൾജിക് ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തും. 

Written by - Zee Malayalam News Desk | Last Updated : Oct 22, 2024, 12:54 PM IST
  • കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്‍റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’.
Pallotty 90s Kids: 'പല്ലൊട്ടി 90s കിഡ്സ്' തിയേറ്ററുകളിലേക്ക്; 'പല്ലൊട്ടി പാട്ടി'ന്റെ ലിറിക്കൽ വീഡിയോ പുറത്ത്

Pallotty 90s Kids: മലയാളസിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളായ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി അവതരിപ്പിക്കുന്ന ‘പല്ലൊട്ടി 90s കിഡ്സ്’ എന്ന ചിത്രത്തിലെ ​ലിറിക്കൽ ​ഗാനം പുറത്തിറങ്ങി. പല്ലൊട്ടി പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടത്. തൊണ്ണൂറുകളുടെ ഓർമ്മകളിൽ മധുരം നിറച്ചെത്തുന്ന നൊസ്റ്റാൾജിക് ചിത്രം ഒക്ടോബർ 25ന് തിയേറ്ററുകളിലെത്തും. 

ചിത്രം ഇതിനോടകം തന്നെ  മികച്ച ബാലതാരം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച പിന്നണി ഗായകൻ എന്നിങ്ങനെ 3 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വാരിക്കൂട്ടി. ബാംഗ്ലൂർ ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രത്യേക ശ്രദ്ധ നേടുകയും ഒപ്പം 14 മത് ജെ സി ഡാനിയൽ ഫൗണ്ടേഷൻ പുരസ്‌കാരം കരസ്ഥമാക്കുകയും ചെയ്ത ഈ ചിത്രം മലയാള ചലച്ചിത്ര പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. 

Also Read: Kanhuva: എജ്ജാതി ലുക്ക്, അടിപൊളി വൈബ്! സോഷ്യൽ മീഡിൽ തൂക്കി കങ്കുവയിലെ 'യോലോ'

 

കണ്ണൻ, ഉണ്ണി എന്നീ രണ്ടു കുട്ടികളുടെ നിഷ്ക്കളങ്കമായ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും ഒപ്പം മനോഹരമായൊരു കുട്ടിക്കാലത്തിന്‍റെയും കഥയാണ് ‘പല്ലൊട്ടി 90 ‘s കിഡ്സ്’. 

 

Trending News