തിരുവനന്തപുരം: സിദ്ധാർത്ഥ് ആനന്ദിൻ്റെ സംവിധാനത്തിൽ 4 വർഷത്തിന് ശേഷം കിംഗ് ഖാൻ സ്ക്രീനിലേക്ക് എത്തിയപ്പോൾ ആരാധകർക്ക് അത് ഒന്നൊന്നര വിരുന്ന് തന്നെയായിരുന്നു. പതാൻ്റെ ഇൻട്രോ സീൻ മുതൽ തീ പറക്കുകയായിരുന്നു. വർഷങ്ങൾ എത്ര കഴിഞ്ഞാലും aa സ്റ്റൈലും സ്വാഗും ഒരിടവും പോയിട്ടില്ലെന്ന് വിളിച്ച് പറയുകയാണ് SRK.
സ്പൈ യൂണിവേഴ്സിൽ സിനിമ എത്തുന്നതുകൊണ്ട് തന്നെ ചില സർപ്രൈസുകൾ ആദ്യ പകുതി ഉണ്ടാവുമെന്ന് കരുതിയെങ്കിലും നിരാശയായി. രണ്ടാം പകുതിയിൽ അത് വീട്ടുമെന്ന പ്രതീക്ഷ ചെറുതല്ല.
ജോൺ എബ്രഹാം - SRK ആക്ഷൻ രംഗം മുതൽ ആദ്യ പകുതിയിൽ വരുന്ന ഓരോ ആക്ഷൻ രംഗങ്ങളും രോമാഞ്ചം തരുന്നതാണ്. ദീപികയുടെ അഴക് മുഴുവനായി സ്ക്രീനിൽ കാണാം. തീയേറ്ററിന് തന്നെ തീ പിടിക്കുന്ന ആക്ഷൻ രംഗങ്ങളാണ് സിനിമയിൽ ഉള്ളത്.
എന്നാൽ ആക്ഷൻ രംഗങ്ങൾ മാത്രമല്ല സിനിമ. നല്ല കെട്ടുറപ്പുള്ള കഥയും തിരക്കഥയും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ തന്നെ എന്തെന്നില്ലാത്ത ഒരു പോക്ക് അനുഭവപ്പെടുന്നില്ല. ഒരു തരത്തിലും ലാഗ് അടിപ്പിക്കാതെ അത്ര വേഗതയിലാണ് സിനിമ പോകുന്നത്. രാജാവിൻ്റെ വരവ് വെറുതെ അല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...