Pavi Caretaker: പവി കെയർടേക്കർ തിയേറ്ററുകളിലേക്ക്; ഏപ്രിൽ 26ന് റിലീസ്

Pavi Caretaker Movie Release: റൊമാന്റിക് കോമഡി എന്റർടൈനർ ജോണറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാർ ആണ്.

Written by - Zee Malayalam News Desk | Last Updated : Apr 22, 2024, 08:04 PM IST
  • അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് പവി കെയർടേക്കർ
  • അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവൻ ഒരു ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്
Pavi Caretaker: പവി കെയർടേക്കർ തിയേറ്ററുകളിലേക്ക്; ഏപ്രിൽ 26ന് റിലീസ്

ദിലീപ് ചിത്രം പവി കെയർടേക്കർ ഏപ്രിൽ 26 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. അരവിന്ദന്റെ അതിഥികൾ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവൻ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രമാണ് പവി കെയർടേക്കർ. അഞ്ച്  വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് രാഘവൻ ഒരു ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ദിലീപ് ആരാധകർ പുതിയ ചിത്രത്തിനായി കാത്തിരിക്കുന്നത്.

റൊമാന്റിക് കോമഡി എന്റർടൈനർ ജോണറിൽ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാർ ആണ്. ത്രീ ഡോട്ട്സ്, ഒന്നും മിണ്ടാതെ, സ്വർഗ്ഗത്തേക്കാൾ സുന്ദരം, വാദ്യാർ തുടങ്ങിയവയാണ് രാജേഷ് രാഘവൻ രചന നിർവഹിച്ച ചിത്രങ്ങൾ. ജീവിതഗന്ധിയായ കാമ്പുള്ള കഥകൾ സിനിമയാക്കിയ തിരക്കഥാകൃത്താണ് രാജേഷ് രാഘവൻ.

ALSO READ: 'കിരീടം' ഇനി സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ ധരിക്കും..! ടൊവിനോ നായകനാകുന്ന 'നടികറി'ലെ 'കിരീടം' പ്രോമോ സോങ്ങ് പുറത്തിറങ്ങി

പെറ്റമ്മയാൽ ബാല്യത്തിൽ ഉപേക്ഷിക്കപ്പെട്ട അരവിന്ദൻ എന്ന യുവാവിന്റെ വേദന, അമ്മയെ അന്വേഷിച്ചുള്ള യാത്രകൾ ഇവയൊക്കെ മനസ്സിൽ ഒരു വിങ്ങലായി അഭ്രപാളികളിൽ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിൽ നമ്മൾ കണ്ടതാണ്. പ്രേക്ഷകമനസ്സിനെ   തൊട്ടറിഞ്ഞ തിരക്കഥാകൃത്തിന്റെ അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിന്റെ വിജയവും ചലച്ചിത്രപ്രവർത്തകർ ആസ്വദിച്ചതാണ്.

ജീവസുറ്റ കഥാപാത്രങ്ങൾ തേടിയുള്ള അന്വേഷണത്തിൽ ജീവിതത്തിന്റെ കയ്പ്പും മധുരവും നിറഞ്ഞ കാഴ്ചകൾ മനോഹരമായി തൂലികവൽക്കരണം ചെയ്ത രചയിതാവ്, ഹ്യൂമറിനും സെന്റിമെൻസിനും പ്രാധാന്യം നൽകി കൊണ്ട് രചന നിർവഹിച്ച തന്റെ പുതിയ ചിത്രം പ്രേക്ഷകർ ഏറ്റെടുക്കും എന്ന ശുഭപ്രതീക്ഷയിലാണ്. പിആർഒ- എംകെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News