Ponniyin Selvan 2: കാർത്തി-തൃഷ പ്രണയം; 'പിഎസ് -2'ലെ 'അകമലർ' ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

പൊന്നിയിൻ സെൽവൻ 2 റിലീസിന് മുന്നോടിയായി ചിത്രത്തിലെ അകമലർ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറക്കി  

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 07:29 PM IST
  • റിലീസിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ലിറിക്കൽ ​ഗാനം പുറത്തുവിട്ടു.
  • അകമലർ എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.
  • ഇളങ്കോ കൃഷ്ണന്റെ വരികൾക്ക് എ.ആർ റഹ്മാനാണ് സം​ഗീതം നൽകിയിരിക്കുന്നത്.
Ponniyin Selvan 2: കാർത്തി-തൃഷ പ്രണയം; 'പിഎസ് -2'ലെ 'അകമലർ' ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ

മണിരത്നത്തിൻ്റെ ഡ്രീം പ്രൊജക്ടായ പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസിനൊരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ആദ്യ ലിറിക്കൽ ​ഗാനം പുറത്തുവിട്ടു. അകമലർ എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലാണ് ​ഗാനം എത്തിയിരിക്കുന്നത്. ഇളങ്കോ കൃഷ്ണന്റെ വരികൾക്ക് എ.ആർ റഹ്മാനാണ് സം​ഗീതം നൽകിയിരിക്കുന്നത്. ശക്തിശ്രീ ഗോപാലനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. കാർത്തി, തൃഷ എന്നിവരുടെ പ്രണയം പറയുന്ന ​ഗാനമാണിത്. പിഎസ് 2ന്റെ രണ്ടാം ​ഭാ​ഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

പൊന്നിയിൻ സെല്‍വൻ -1 ബോക്സോഫീസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. സാഹിത്യകാരൻ കൽക്കി കൃഷ്‍ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്‍നം പൊന്നിയിൻ സെല്‍വൻ ഒരുക്കിയത്. വിക്രം, കാർത്തി, ജയം രവി, തൃഷ, ഐശ്വര്യാ റായ്, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, വിക്രം പ്രഭു, ബാബു ആൻ്റണി, ലാൽ, റിയാസ് ഖാൻ, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയ താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 

 

Also Read: Biju Kuttan Viral Dance: 'ഝൂമേ ജോ പഠാന്' ചുവടുവെച്ച് ബിജുകുട്ടനും മകളും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എ. ആർ. റഹ്മാൻ്റെ സംഗീതവും, രവി വർമ്മൻ്റെ ഛായ ഗ്രഹണവും, തോട്ടാ ധരണിയുടെ കലാ സംവിധാനവുമാണ് പൊന്നിയിൻ സെൽവനിലെ ആകർഷക ഘടകം. ലൈക്കാ പ്രൊഡക്ഷൻസും മദ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'പൊന്നിയിൻ സെൽവൻ-2 ' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ റിലീസ് ചെയ്യുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News