'ഇതാണ് എൻ്റെ കാമുകൻ'; സുനീലിനൊപ്പമുള്ള പ്രണയ നിമിഷങ്ങൾ പങ്കുവച്ച് പൂനം

സുനീലിന്റെ  പിറന്നാൾ ദിനത്തിലാണ് താരം പ്രണയം പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. 

Last Updated : Oct 29, 2020, 12:05 PM IST
  • പഞ്ചാബി കുടുംബത്തിൽ ജനിച്ച പൂനം മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ്.
  • 2011 ൽ പുറത്തിറങ്ങിയ 'ചൈന ടൗൺ' എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറി.
'ഇതാണ് എൻ്റെ കാമുകൻ'; സുനീലിനൊപ്പമുള്ള പ്രണയ നിമിഷങ്ങൾ പങ്കുവച്ച് പൂനം
പ്രണയം വെളിപ്പെടുത്തി തെന്നിന്ത്യൻ താര സുന്ദരി പൂനം ബജ്‌വ (Poonam Bajwa). തന്റെ കാമുകനൊപ്പമുള്ള  ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരം പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്. സുനീൽ  റെഡ്‌ഡിയാണ്  പൂനത്തിന്റെ കാമുകൻ. സുനീലിന്റെ  പിറന്നാൾ ദിനത്തിലാണ് താരം പ്രണയം പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തിയത് എന്നതും ശ്രദ്ധേയമാണ്. 

ALSO READ | നടി മേഘ്‌നാ രാജിന് ആണ്‍കുഞ്ഞ്, ചീരു തിരികെയെത്തിയതായി ധ്രുവ് സര്‍ജ

'പിറന്നാൾ ആശംസകൾ സുനീൽ. സുന്ദരനും മനോഹരമായ ഹൃദയത്തിനു ഉടമയുമായ സുനീലിനു പിറന്നാൾ ആശംസകൾ. എന്റെ എല്ലാം എല്ലാം. പങ്കാളി, ജീവിത സഹചാരി.. അങ്ങനെ എല്ലാമാണ് നീ.  നിന്റെ ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ.' -പൂനം കുറിച്ചു. പഞ്ചാബി കുടുംബത്തിൽ ജനിച്ച പൂനം മലയാളം, തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങളിലെ സജീവ സാന്നിധ്യമാണ്. 

 
 
 
 

 
 
 
 
 
 
 
 
 

A post shared by Poonam Bajwa (@poonambajwa555) on

 
തെലുങ്ക്  ചിത്രമായ 'മൊഡാതി'യിലൂടെ 2005 ലാണ് പൂനം ചലച്ചിത്ര ലോകത്തെത്തുന്നത്. 2008 ൽ സേവൽ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറിയ പൂനം 2011 ൽ  പുറത്തിറങ്ങിയ 'ചൈന ടൗൺ' എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറി. പിന്നീട്, വെനീസിലെ വ്യാപാരോ, ശിക്കാരി, മാന്ത്രികം, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, മാസ്റ്റർപീസ് തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം വേഷമിട്ടു. 

More Stories

Trending News