നടി മേഘ്‌നാ രാജിന് (Meghana Raj) ആണ്‍കുഞ്ഞുപിറന്നു.
അന്തരിച്ച നടന്‍ ചിരജ്ഞീവി സര്‍ജയുടെ (Chiranjeevi Sarja) സഹോദരന്‍ ധ്രുവ് സര്‍ജയാണ് ഈ സന്തോഷവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
കുഞ്ഞുമായി നില്‍ക്കുന്ന ധ്രുവ് സര്‍ജയുടെ (Dhruva Sarja) ചിത്ര൦ ഇതൊനോടകം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞിലൂടെ ചീരുവിനെ തിരികെയെത്തിക്കുകയാണെന്നും ചീരുവിന്‍റെ ചിരി കാണാന്‍ ഇനിയും തനിക്ക് കാത്തിരിക്കാന്‍ ക്ഷമയില്ലെന്നുമായിരുന്നു ധ്രുവ് കുറിച്ചത്.
കഴിഞ്ഞ ദിവസം വലിയ ആഘോഷമായാണ് മേഘ്‌നയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്. എല്ലാത്തിനും മുന്‍കൈ എടുത്ത് മുന്നില്‍ നിന്നത് ധ്രുവ് സര്‍ജയായിരുന്നു. കൂടാതെ, മേഘ്‌നയ്ക്ക് സര്‍പ്രൈസ് ആയി വെള്ളിത്തൊട്ടില്‍ ആണ് ധ്രുവ് സര്‍ജ സമ്മാനിച്ചത്.
Also read: ചിരു, എന്നെ തനിച്ചാക്കി പോകാന്‍ നിനക്ക് പറ്റുമോ? -ഹൃദയം പൊട്ടുന്ന കുറിപ്പുമായി മേഘ്ന
അകാലത്തില്‍ വിടപറഞ്ഞ ഭര്‍ത്താവ് ചിരഞ്ജീവിയുടെ കട്ടൗട്ട് വെച്ചാണ് ചടങ്ങുകള്‍ നടത്തിയത്. ചടങ്ങിനിടെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയത് ധ്രുവ ആണ്. സഹോദരങ്ങള്‍ എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവീന്‍റെ വിയോഗത്തില്‍ നിന്നും ധ്രുവ് മുക്തനായിട്ടില്ല. എങ്കിലും മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി ഒപ്പം നില്‍ക്കുകയാണ് ധ്രുവ്.
Also read: മേഘ്ന രാജ് 3 മാസം ഗർഭിണി, കുഞ്ഞിനെ കാണാനാകാതെ ചിരഞ്ജീവി സർജ വിടവാങ്ങി
ഇക്കഴിഞ്ഞ ജൂണ്‍ ഏഴിന് 36കാരനായ ചിരജ്ഞീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞത്. വര്‍ഷങ്ങള്‍ പ്രണയിച്ച് വിവാഹിതരായ മേഘ്നയ്ക്കും ചിരുവിനും ഇടയിലേക്ക് ഒരു കുഞ്ഞതിഥി എത്തുന്ന സന്തോഷത്തിനിടെ ആയിരുന്നു മരണം ചീരുവിനെ തട്ടിയെടുത്തത്.