Poonam Pandey : ഇത് ചീപ്പ് ഷോ... പൂനം പാണ്ഡെയ്ക്കെതിരെ കേസെടുക്കമെന്ന് സിനിമ പ്രവർത്തകരുടെ സംഘടന

Poonam Pandey Fake Death : ക്യാൻസർ അവബോധനത്തിന് വേണ്ടിയാണ് താൻ അർബുദം ബാധിച്ച് മരിച്ചതായി വ്യാജ വാർത്ത സ്വയം നിർമിച്ചതെന്ന് പൂനം പാണ്ഡെ കഴിഞ്ഞ ദിവസം വിശദീകരണം നൽകിയിരുന്നു  

Written by - Zee Malayalam News Desk | Last Updated : Feb 4, 2024, 12:03 PM IST
  • നടിയുടെ മരണവാർത്ത സിനിമ മേഖലയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്
  • ക്യാൻസർ പോലെയുള്ള രോഗങ്ങൾ പേരിലുള്ള സെൽഫ്-പ്രൊമോഷനുകൾ അനുവദിച്ച് നൽകാനാകില്ല
Poonam Pandey : ഇത് ചീപ്പ് ഷോ... പൂനം പാണ്ഡെയ്ക്കെതിരെ കേസെടുക്കമെന്ന് സിനിമ പ്രവർത്തകരുടെ സംഘടന

സ്വന്തം മരണ വാർത്ത വ്യാജമായി സൃഷ്ടിച്ച ബോളിവുഡ് നടിയും ഇറോട്ടിക് മോഡലുമായ പൂനം പാണ്ഡയ്ക്കെതിരെയുള്ള രോക്ഷം സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്. ക്യാൻസർ അവബോധനത്തിന് വേണ്ടിയാണ് നടി തന്റെ വ്യാജ മരണവാർത്ത സ്വയം നിർമിച്ചതെന്ന വിശദീകരണം കഴിഞ്ഞ ദിവസം പൂനം പാണ്ഡെ നൽകിയിരുന്നു. എന്നാൽ നടിയ്ക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിൽ രോക്ഷം ഇപ്പോഴും തുടരുകയാണ്. അതിനിടെ നടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിനിമ പ്രവർത്തകുടെ സംഘടന രംഗത്തെത്തിയിരിക്കുകയാണ്.

ക്യാൻസർ പോലെയുള്ള രോഗങ്ങളുടെ പേരിൽ സെൽഫ്-പ്രൊമോഷനുകൾ ചെയ്യുന്നത് അനുവദിച്ച് നൽകാനാകില്ലയെന്നാണ് അഖിലേന്ത്യ സിനി വർക്കേഴ്സ് അസോയേഷൻ (AICWA) എക്സിൽ പ്രസ്തവാന പങ്കുവെച്ചുകൊണ്ട് നടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. വ്യാജ വാർത്ത നിർമിച്ച നടിക്കെതിരെ കേസെടുക്കണമെന്നും സിനിമ സംഘടന പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് സംഘടന മുംബൈയിലെ വിഖ്രോളി പോലീസ് സ്റ്റേഷൻ എസ്എച്ച്ഒക്ക് കത്ത് നൽകുകയും ചെയ്തു. 

ALSO READ : Poonam Pandey : വിവാദ നായികയുടെ ഞെട്ടിക്കുന്ന വിടവാങ്ങൽ; ആരാണ് പൂനം പാണ്ഡെ ?

നടിയുടെ മരണവാർത്ത സിനിമ മേഖലയിൽ വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. എന്നാൽ ആ മരണ വാർത്ത സ്വപ്രചാരണത്തിനായി നടി തന്നെ നിർമിച്ചതാണെന്ന് അറിഞ്ഞു. പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി നടി വൃണപ്പെടുത്തിയത് പൂനം പാണ്ഡ്യക്ക് ആദരാഞ്ജലി അർപ്പിച്ച ഇന്ത്യൻ ജനതയുടെ വൈകാരികതെയാണ്. ഈ സംഭവത്തിൽ പൂനം പാണ്ഡ്യയ്ക്കും അവരുടെ മാനേജർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് സിനിമ പ്രവർത്തകരുടെ സംഘടന പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ ഒരിക്കലും പ്രചരിപ്പിക്കുത്. പബ്ലിസിറ്റ് സ്റ്റണ്ടിന് വേണ്ടി ഇത്തരത്തിലുള്ള പ്രവർത്തകൾ ഇന്ത്യൻ സിനിമ ഇൻഡസ്ട്രിയിൽ അനുവദിക്കില്ലയെന്നും സംഘടം പ്രസ്താവനയിലൂടെ അറിയിച്ചു.

ഫെബ്രുവരി രണ്ടിനാണ് പൂനം പാണ്ഡെയുടെ മാനേജർ നടി സെർവിക്കൽ ക്യാൻസറിനെ തുടർന്ന് മരിച്ചതായി അറിയിച്ചത്. തുടർന്ന് ഇന്നലെ ഫെബ്രുവരി മൂന്ന് ശനിയാഴ്ച നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് വീഡിയോയിൽ തന്റെ മരണവാർത്ത വ്യാജമാണെന്നും ക്യാൻസർ അവബോധനത്തിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തതെന്ന് അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News