Poonam Pandey Death: വിവാദ മോഡലും നടിയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു

Actress Poonam Pandey Death News:  32 വയസ്സായിരുന്നു താരത്തിന്. പൂനത്തിൻറെ മാനേജർ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Feb 2, 2024, 12:12 PM IST
  • ഏറ്റവും അവസാനം അഭിനയിച്ചത് ദ ജേർണി ഒഫ് കർമ എന്ന ചിത്രത്തിലാണ്
  • മോഡലിംഗിലാണ് പൂനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെന്ന് വേണം പറയാൻ
  • ഹിന്ദി, തെലുഗ്, കന്നട ഭാഷകളിൽ വിവിധ വേഷങ്ങളിൽ പൂനം പാണ്ഡെ അഭിനിയിച്ചിട്ടുണ്ട്
Poonam Pandey Death: വിവാദ മോഡലും നടിയുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു

മുംബൈ: നടിയും വിവാദ മോഡലുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. സെർവിക്കൽ ക്യാൻസർ ബാധിതയായിരുന്നു.  32 വയസ്സായിരുന്നു. പൂനത്തിൻറെ മാനേജർ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 2013 മുതൽ സിനിമയിൽ സജീവമായിരുന്ന പൂനം ഏറ്റവും അവസാനം അഭിനയിച്ചത് ദ ജേർണി ഒഫ് കർമ എന്ന ചിത്രത്തിലാണ്. 2022-ൽ ലോക്ക് അപ്പ് എന്ന ടീവി ഷോയിലും എത്തിയിരുന്നു.

നിരവധി വിവാദങ്ങളിലും പൂനം ശ്രദ്ധാ കേന്ദ്രമായി മാറിയിട്ടുണ്ട്. 2011-ൽ ഇന്ത്യൻ ടീം  ലോകകപ്പ് സ്വന്തമാക്കിയാൽ താൻ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു, ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പല സൈഡുകളിൽ നിന്നും ഉയർന്ന എതിർപ്പിനെത്തുടർന്ന് ഇതിൽ നിന്നും പിന്മാറി.

മോഡലിംഗിലാണ് പൂനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെന്ന് വേണം പറയാൻ. ഹിന്ദി, തെലുഗ്, കന്നട ഭാഷകളിൽ വിവിധ വേഷങ്ങളിൽ പൂനം പാണ്ഡെ അഭിനിയിച്ചിട്ടുണ്ട്. ഇറോട്ടിക് സീനുകളാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.  കാൺപൂരിലാണ് പൂനത്തിൻറെ ജനനം മോഡലിംഗ് വഴിയാണ് പൂനം പാണ്ഡെ സിനിമയിലേക്ക് പ്രവേശിക്കുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News