Praavu Movie: അമിത് ചക്കാലക്കൽ പ്രധാന കഥാപാത്രമാകുന്ന 'പ്രാവ്'; ഫസ്റ്റ് ലുക്കെത്തി, റിലീസ് സെപ്റ്റംബറിൽ

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ബിജി ബാൽ ആണ്.  

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 01:18 PM IST
  • സെപ്റ്റംബർ 15ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.
  • ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയറർ ഫിലിംസ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.
Praavu Movie: അമിത് ചക്കാലക്കൽ പ്രധാന കഥാപാത്രമാകുന്ന 'പ്രാവ്'; ഫസ്റ്റ് ലുക്കെത്തി, റിലീസ് സെപ്റ്റംബറിൽ

പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പ്രാവ്'. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. സെറ്റ് സിനിമയുടെ (CET Cinema) ബാനറിൽ പി.ആർ രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. അമിത് ചക്കാലക്കൽ ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ, അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. സെപ്റ്റംബർ 15ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫെയറർ ഫിലിംസ് ആണ് ചിത്രം റിലീസിനെത്തിക്കുന്നത്.

Also Read: Madhura Manohara Moham movie Ott: 'മധുര മനോഹര മോഹം' ഒടിടി റിലീസിനൊരുങ്ങുന്നു? എപ്പോൾ, എവിടെ കാണാം?

ഛായാഗ്രഹണം: ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ, പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി . കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മഞ്ജു രാജശേഖരൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റിൽസ് : ഫസലുൽ ഹഖ്, ഡിസൈൻസ് : പനാഷേ എന്നിവരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News