രജനികാന്ത് നായകനായി നെൽസൺ സംവിധാനം ചെയ്ത ജയിലർ ശക്തമായ പ്രേക്ഷക പിന്തുണയോടെ തീയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്. റിലീസ് ചെയ്ത് ആറ് ദിവസം കൊണ്ട് ചിത്രം ലോകമെമ്പാടും 400 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയൊട്ടാകെ 200 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്. 'ജയിലർ' എന്ന ചിത്രം സ്വാതന്ത്ര്യ ദിനത്തിൽ രാജ്യത്തുടനീളം 33 കോടി രൂപ കളക്ഷൻ നേടിയതായി പറയപ്പെടുന്നു. 30 കോടി രൂപയാണ് ചിത്രം കേരളത്തിൽ ഇതുവരെ കളക്ഷൻ നേടിയത്. ഈ ചിത്രം തമിഴ്നാട്ടിൽ 100 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇറങ്ങിയ രജനി ചിത്രങ്ങൾ എല്ലാം പ്രേക്ഷകർക്ക് നിരാശയായിരുന്നു നൽകിയത്.
വലിയ ഹൈപ്പോടെ എത്തിയെങ്കിലും വലിയ പ്രേക്ഷക സ്വീകാര്യത നേടാനായി സിനിമകൾക്കൊന്നും സാധിച്ചിരുന്നില്ല. അത് രജനി ആരാധകർക്കും വലിയ നിരശയായിരുന്നു നൽകിയത്. അതിന് ശേഷം നടൻ രജനിയുടെ തിരിച്ചുവരവിനായി കോളിവുഡ് സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ജയിലർ റിലീസോടെ നിരാശയെല്ലാം മാറിയിരിക്കുകയാണ്. ചിത്രത്തിന് സങ്കൽപ്പിക്കാനാവാത്ത മാസ്സ് പ്രതികരണമാണ് ലഭിച്ചത്. രജനിയുടെ മാസ്സ് സീനുകൾ, പുതിയ മാനത്തിൽ അദ്ദേഹത്തിന്റെ കോമഡി എന്നിങ്ങനെ ആരാധകരുടെ ഇഷ്ട സവിശേഷതകളാൽ നിറഞ്ഞതാണ് ചിത്രം. ഇതോടെ നിരവധി ആരാധകരാണ് ജയിലർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ALSO READ: കൊത്തയിലെ രാജാവ് വരുന്നു; 'കിംഗ് ഓഫ് കൊത്ത' പ്രമോഷനിൽ ദുൽഖർ
ജയിലറിൽ നടൻ രജനികാന്തിന് പുറമെ മറ്റ് മുൻനിര താരങ്ങളും അതിഥി വേഷത്തിൽ എത്തിയിരുന്നു. മലയാള നടൻ മോഹൻലാൽ, നടൻ വിനായകൻ നടി തമന്ന, ഹിന്ദി നടൻ ജാക്കി ഷ്രോഫ്, കന്നഡ നടൻ ശിവരാജ് കുമാർ എന്നിവർക്കെല്ലാം തുല്യ സ്ക്രീൻ ഇടം ലഭിച്ചു. രജനികാന്തിനൊപ്പം വിജയ് വസന്ത്, വിനായക്, വിടിവി ഗണേഷ്, തെലുങ്ക് നടൻ സുനിൽ എന്നിവരും ജയിലറിൽ അഭിനയിച്ചു. കൂടാതെ രജനികാന്തിന്റെ ഭാര്യയായി രമ്യ കൃഷ്ണയും വേഷമിട്ടു. ഈ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയത് രജനികാന്ത് ആണ് 140 കോടി. രജനിയുടെ ഭാര്യയായി അഭിനയിക്കുന്നതിന് രമ്യ കൃഷ്ണൻ വാങ്ങിയ പ്രതിഫലം 80 ലക്ഷം രൂപയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...