Pranayavilasam OTT Update : അർജുൻ അശോകന്റെ പ്രണയവിലാസത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയത് വൻ തുകയ്ക്ക്?

Pranayavilasam Movie OTT Update : സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതാണ് പ്രണയവിലാസത്തിന്റെ പ്രധാന ആകർഷണം.

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 01:13 PM IST
  • റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണ്.
  • തീയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം മാത്രമാകും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുക.
  • സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതാണ് പ്രണയവിലാസത്തിന്റെ പ്രധാന ആകർഷണം.
Pranayavilasam OTT Update : അർജുൻ അശോകന്റെ പ്രണയവിലാസത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയത് വൻ തുകയ്ക്ക്?

അർജുൻ അശോകനും അനശ്വര രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്ന ചിത്രം   പ്രണയവിലാസത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ 5 ആണ്. ഒടിടി പ്ലേ എന്ന വെബ്സൈറ്റാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. തീയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം മാത്രമാകും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുക. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് പ്രണയവിലാസം.

ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഈ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സൂപ്പർ ഹിറ്റായ " സൂപ്പർ ശരണ്യ " എന്ന ചിത്രത്തിനു ശേഷം അർജ്ജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്നതാണ് പ്രണയവിലാസത്തിന്റെ പ്രധാന ആകർഷണം. സൂപ്പർ ശരണ്യയിലെ അനശ്വര രാജന്റെ പ്രകടനത്തിന് ഏറെ കയ്യടികൾ ലഭിച്ചിരുന്നു. ഇതിനോടൊപ്പം തന്നെ സൂപ്പര് ശരണ്യയിൽ ഒരു ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച  മമിത ബൈജുവും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ALSO READ: പ്രണയ വിലാസത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നിഖിൽ മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസാണ്.ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജ്യോതിഷ് എം, സുനു എ വി എന്നിവരാണ് നിർവ്വഹിച്ചിരിക്കുന്നത്.സുഹൈൽ കോയ,മനു മഞ്ജിത്, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാനാണ് സംഗീതം പകർന്നത്. എഡിറ്റിംഗ്-ബിനു നെപ്പോളിയന്നും നിർവ്വഹിച്ചിരിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News