Prince Movie: ശിവകാർത്തികേയൻ ചിത്രം പ്രിൻസിന്റെ ഡിജിറ്റൽ അവകാശങ്ങൾക്ക് റെക്കോർഡ് തുക?

Prince Movie Ott Release : ചിത്രത്തിൻറെ  ഡിജിറ്റല്‍- സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് 42 കോടി രൂപയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Sep 16, 2022, 04:59 PM IST
  • ശിവകാർത്തികേയൻ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ചിത്രത്തിൻറെ ഡിജിറ്റല്‍- സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്.
  • ചിത്രത്തിൻറെ ഡിജിറ്റല്‍ അവകാശങ്ങൾ നേടിയത് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറാണ്.
  • ചിത്രത്തിൻറെ ഡിജിറ്റല്‍- സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് 42 കോടി രൂപയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Prince Movie: ശിവകാർത്തികേയൻ ചിത്രം പ്രിൻസിന്റെ ഡിജിറ്റൽ അവകാശങ്ങൾക്ക് റെക്കോർഡ് തുക?

ശിവകാർത്തികേയൻ കേന്ദ്ര കഥാപാത്രമായി ഏറ്റവും പുതിയ ചിത്രം പ്രിൻസിന്റെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയത് വമ്പൻ തുകയ്‌ക്കെന്ന് റിപ്പോർട്ട്. ശിവകാർത്തികേയൻ ചിത്രങ്ങൾക്ക് ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് ചിത്രത്തിൻറെ ഡിജിറ്റല്‍- സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ട്. ചിത്രത്തിൻറെ ഡിജിറ്റല്‍ അവകാശങ്ങൾ നേടിയത്  ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറാണ്, ചിത്രത്തിൻറെ  ഡിജിറ്റല്‍- സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റ് പോയത് 42 കോടി രൂപയ്ക്കാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രത്തിൻറെ ഒടിടി സ്ട്രീമിങ് ആരംഭിക്കുക. ചിത്രത്തിൻറെ സാറ്റ്ലൈറ്റ് റൈറ്റ്‍സ് വിജയ്‍ ടിവിക്കാണ്.

പ്രിൻസ് ഒക്ടോബർ 21ന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റൊമാന്റിക് കോമഡി വിഭാഗത്തിൽ എത്തുന്ന ചിത്രമാണ് പ്രിൻസ്. ചിത്രത്തിൻറെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിൻസ് സിനിമ ഷൂട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

ALSO READ: Rorscach Movie : റോഷാക്കിൽ മമ്മൂട്ടി ശാസ്ത്രജ്ഞനോ? ഒരു സൂചനയും നൽകാതെ ഒരു പോസ്റ്റർ കൂടിയെത്തി

ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  

തമിഴകത്ത് തുടര്‍ച്ചയായി വിജയങ്ങള്‍ സ്വന്തമാക്കിയ താരമാണ് ശിവകാര്‍ത്തികേയൻ. ഡോൺ ആണ് ശിവകാർത്തികേയൻ നായകനായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. സിബി ചക്രവർത്തിയാണ് ഡോൺ‌ സംവിധാനം ചെയ്‍തത്. ശിവകാർത്തികേയനും ലൈക്ക പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ എസ്.ജെ സൂര്യ, പ്രിയങ്ക, സമുദ്രകനി, സൂരി തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സംവിധായകൻ ഗൗതം മേനോനും ചിത്രത്തിൽ ഒരു ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം നിർവഹിച്ചത്. കെ എം ഭാസ്‍കരനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News