close

News WrapGet Handpicked Stories from our editors directly to your mailbox

കാത്തിരുന്ന ആ പേര് വെളിപ്പെടുത്തി അവര്‍ഗ്ലാസ് മോഡല്‍‍!!

നോര്‍ത്ത്, സെയിന്‍റ്, ചിക്കാഗോ എന്നിവര്‍ക്ക് ശേഷ൦ ജനിച്ച ഈ കുഞ്ഞ് വെസ്റ്റ്‌ ദമ്പതികളുടെ രണ്ടാമത്തെ ആണ്‍ക്കുഞ്ഞാണ്. 

Sneha Aniyan | Updated: May 19, 2019, 07:30 PM IST
കാത്തിരുന്ന ആ പേര് വെളിപ്പെടുത്തി അവര്‍ഗ്ലാസ് മോഡല്‍‍!!

നാലാമത്തെ കുഞ്ഞിന്‍റെ പേര് വെളിപ്പെടുത്തി ലോക പ്രശസ്ത അവര്‍ഗ്ലാസ് മോഡല്‍ കിം കര്‍ഡാഷിയാനും കന്യേ വെസ്റ്റും!!

സാം വെസ്റ്റ്‌(Psalm West) എന്നാണ് കിമ്മും കന്യേയും കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിന്‍റെ ആദ്യ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു കൊണ്ടാണ് കിം പേര് വെളിപ്പെടുത്തിയത്. 

കുഞ്ഞ് ജനിച്ച വിവരം പങ്കുവച്ചത് പോലെ തന്നെ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് കിം പേരും പങ്കുവച്ചിരിക്കുന്നത്. നോര്‍ത്ത്, സെയിന്‍റ്, ചിക്കാഗോ എന്നിവര്‍ക്ക് ശേഷ൦ ജനിച്ച ഈ കുഞ്ഞ് വെസ്റ്റ്‌ ദമ്പതികളുടെ രണ്ടാമത്തെ ആണ്‍ക്കുഞ്ഞാണ്. 

ചിക്കാഗോയുടെ ഇരട്ട സഹോദരനാണെന്നേ കുഞ്ഞിനെ കണ്ടാല്‍ തോന്നുകയുള്ളൂവെന്ന് കിം നേരത്തെ പറഞ്ഞിരുന്നു. സറോഗസിയിലൂടെയാണ് കിമ്മും കന്യേയും നാലാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്.