'കബാലി'യുടെ ടീസറിന് ലോകമെമ്പാടും മികച്ച പ്രതികരണം; ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാവ്

Last Updated : May 12, 2016, 03:29 PM IST
'കബാലി'യുടെ ടീസറിന് ലോകമെമ്പാടും മികച്ച പ്രതികരണം; ചിത്രം ജൂലൈയില്‍   പ്രദര്‍ശനത്തിനെത്തുമെന്ന് നിര്‍മാതാവ്

രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രം 'കബാലി'യുടെ ടീസറിന് മികച്ച പ്രതികരണം. ചിത്രത്തിന്‍റെ നിർമാതാക്കളും മറ്റു സംഘാടകരും ടീസറിന്‍റെ പ്രതികരണം കണ്ട് അമ്പരന്നിരിക്കുകയാണ്. രജനികാന്തിന്‍റെ നൂറ്റിഅറുപ്പത്തിയൊന്നാമത്തെ ചിത്രമാണ് കബാലി. 

കബാലിയുടെ നിര്‍മ്മാതാവ് കലൈപ്പുലി പറയുന്നത് ജൂലൈ ഒന്നിന് ലോകമെമ്പാടും ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ്. ഇത് സത്യമായാല്‍ രജനി ആരാധകരെ വളരെയധികം നിരാശപ്പെടുത്തും. കബാലിയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ റിലീസ് മെയ് അവസാനമോ ജൂണ്‍ ആദ്യവാരമോ ആയിരിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഇനിയും ഒരു മാസംകൂടി കാത്തിരിക്കേണ്ടിവരും താരത്തെ സ്ക്രീനിൽ കാണാന്‍.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പാ രഞ്ജിത്താണ്.രാധിക ആപ്‌തെ, ധന്‍സിക, കലൈയരസന്‍, കിഷോര്‍, ദിനേഷ് രവി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. മലേഷ്യ, ഹോങ്കോങ്, ബാങ്കോക്ക് എന്നിവിടങ്ങളിലാണ് ചിത്രീകരണം.

Trending News