Rocky Aur Rani Ki Prem Kahani: രൺവീർ - ആലിയ കോമ്പോ വീണ്ടും; 'റോക്കി ഓർ റാണി കി പ്രേം കഹാനി' തിയേറ്ററുകളിലേക്ക്

കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 28ന് തിയേറ്ററുകളിലെത്തും.  

Written by - Zee Malayalam News Desk | Last Updated : Feb 4, 2023, 12:27 PM IST
  • ജൂലൈ 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്.
  • മുൻപ് പല തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ പ്രശ്നങ്ങളാൽ നടന്നില്ല.
  • ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നാണ് റിപ്പോര്‍ട്ട്.
Rocky Aur Rani Ki Prem Kahani: രൺവീർ - ആലിയ കോമ്പോ വീണ്ടും; 'റോക്കി ഓർ റാണി കി പ്രേം കഹാനി' തിയേറ്ററുകളിലേക്ക്

ഗള്ളി ബോയ് എന്ന ചിത്രത്തിന് ശേഷം രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവർ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'റോക്കി ഓര്‍ റാണി കി പ്രേം കഹാനി'. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ജൂലൈ 28ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറക്കാർ അറിയിച്ചിരിക്കുന്നത്. മുൻപ് പല തവണ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും വിവിധ പ്രശ്നങ്ങളാൽ നടന്നില്ല. ഇപ്പോഴിത പുതിയ തിയതി പ്രഖ്യപിച്ചിരിക്കുകയാണ്. ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നാണ് റിപ്പോര്‍ട്ട്.

മനുഷ് നന്ദൻ ആണ് ഛായാഗ്രാഹകൻ. ധര്‍മേന്ദ്ര, ഷബാന ആസ്‍മി, ടോട്ട റോയ്, സസ്വത ചാറ്റര്‍ജി, കര്‍മവീര്‍ ചൗധരി, അര്‍ജുൻ, ശ്രദ്ധ ആര്യ, ശ്രിതി ഝാ, അര്‍ജിത് തനേജ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Alia Bhatt  (@aliaabhatt)

Also Read: Asif ali: ആസിഫ് അലിയുടെ ജന്മദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ്

 

'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍: ശിവ'യെന്ന ചിത്രത്തിന് ആലിയ നായികയായെത്തുന്ന ചിത്രമാണിത്. രൺബീർ കപൂർ ആയിരുന്നു ചിത്രത്തിൽ നായകൻ. ചിത്രം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടിയെങ്കിലും ബോളിവുഡിന്റെ പ്രതിസന്ധി അവസാനിപ്പിക്കാൻ ബ്രഹ്മാസ്ത്രയ്ക്കും സാധിച്ചിരുന്നില്ല. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News