ഓണത്തല്ല് ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും..! ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

RDX Movie: വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 06:59 AM IST
  • വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു
  • ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്
ഓണത്തല്ല് ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും..! ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

ഒരു പക്കാ ആക്ഷൻ ചിത്രം കാണാനായി കൊതിച്ചിരിക്കുന്ന മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് വെള്ളിയാഴ്ച നീരജ് മാധവ്, ഷെയ്ൻ നിഗം, ആൻറണി വർഗീസ് എന്നിവർ ഒന്നിച്ച ആർ ഡി എക്സ് എത്തുകയാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആർ ഡി എക്‌സിൻ്റെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.

Also Read: RDX Movie Ott: 'ആർഡിഎക്സി'ൻ്റെ ഒടിടി അവകാശം ഈ പ്രമുഖ പ്ലാറ്റ്ഫോമിന്! ചിത്രം ഓ​ഗസ്റ്റ് 25ന് തിയറ്ററുകളിൽ

മിന്നൽ മുരളി തീയറ്ററിൽ റിലീസ് ചെയ്യുവാൻ സാധിക്കാത്തതിൽ സങ്കടമുണ്ടായിരുന്നുവെന്നും അതുകൊണ്ട് പ്രേക്ഷകർക്ക് ഒരു മുഴുനീള ആക്ഷൻ ചിത്രം സമ്മാനിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും അങ്ങനെ പിറവി കൊണ്ടതാണ് ആർ ഡി എക്സെന്ന് നിർമ്മാതാവ് സോഫിയ പോൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആക്ഷനൊപ്പം മലയാളി കൊതിക്കുന്ന സ്റ്റൈലും കൂടി ഒത്തുചേരുന്ന ആർഡിഎക്സ് ഫാമിലി പ്രേക്ഷകർക്കും ഒരു വിരുന്ന് സമ്മാനിക്കുമെന്നത് ഉറപ്പാണ്. അന്യഭാഷാ ചിത്രങ്ങളോട് കിടപിടിക്കുന്ന മാസ്സ് ആക്ഷൻ ഫാമിലി ഡ്രാമയായിരിക്കും ഈ ചിത്രം.

Also Read: Halaballoo Dance Challenge: സമ്മാനങ്ങൾ നേടാം, ഈ പാട്ടിന് ചുവടു വെക്കൂ! ഹലബല്ലൂ ഡാൻസ് ചലഞ്ചുമായി 'ആർഡിഎക്സ്'

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളിയെ കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് RDX (റോബർട്ട് ഡോണി സേവ്യർ) എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Also Read: Dhana Rajayoga: ധനരാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും പണത്തോടൊപ്പം പ്രശസ്തിയും!

എഡിറ്റർ - ചമൻ ചാക്കോ, ഛായാഗ്രഹണം - അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം - സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് - ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് - റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ - ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ - സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ  - റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ, പി ആർ ഒ - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News