തമിഴ് സിനിമ സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് രേഖ. ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിൻസി അലോഷ്യസ് ആണ് ടൈറ്റിൽ കഥാപാത്രത്തിലെത്തുന്നത്. ഉണ്ണി ലാലുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ കള്ളി പെണ്ണെ എന്ന തുടങ്ങുന്ന ഗാനം അണിയറക്കാർ പുറത്തുവിട്ടു. സംവിധായകൻ ജിതിൻ ഐസക് തോമസിന്റെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് മിലൻ വി.എസ്സും നിഖിൽ വിയും ചേർന്നാണ്. മിലൻ വി.എസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 10ന് തിയേറ്ററുകളിലെത്തും.
സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നതും ജിതിൻ തന്നെയാണ്. സ്റ്റോൺ ബെഞ്ചേഴ്സിന്റെ ബാനറിൽ കാർത്തികേയൻ സന്താനമാണ് ചിത്രം നിർമ്മിക്കുന്നത്. കൽരാമൻ, എസ്. സോമശേഖർ, കല്യാണ സുബ്രമണ്യൻ എന്നിവരാണ് സഹനിർമാതാക്കൾ. അമിസാറാ പ്രൊഡക്ഷൻസാണ് രേഖ തിയേറ്ററുകളിലെത്തിക്കുന്നത്. അതേസമയം രേഖയുടെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് നെറ്റ്ഫ്ലിക്സ് ആണെന്നാണ് റിപ്പോർട്ട്. എബ്രഹാം ജോസഫാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രോഹിത് വി എസ് വാര്യത്താണ് എഡിറ്റർ.
വിൻസി അലോഷ്യസ്, ഉണ്ണി ലാലു എന്നിവരെ കൂടാതെ പ്രേമലത തയിനേരി, രാജേഷ് അഴീക്കോടൻ, രഞ്ജി കങ്കോൾ, പ്രതാപൻ കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച അറ്റെൻഷൻ പ്ലീസ് എന്ന സിനിമയുടെ സംവിധായകനായിരുന്നു ജിതിൻ ഐസക്ക് തോമസ്. ആർട്ട്: മാനവ് സുരേഷ്, കോസ്റ്റ്യൂം: വിപിൻ ദാസ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...