Salman Khan ന്റെ പേര് കേട്ടതും കലിതുള്ളി മലൈക! കാരണം..

Malaika Arora Angry on Salman Khan Name: മലൈക അറോറ സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനെയാണ് ആദ്യം വിവാഹം കഴിച്ചതെങ്കിലും അവർ ഫിലിം ഇൻഡസ്ട്രയിൽ വന്നതും അവരുടേതായ വ്യക്തമുദ്ര പതിപ്പിച്ചതും അവരുടെ കഴിവ് കൊണ്ട് തന്നെയാണ്.

Written by - Ajitha Kumari | Last Updated : Jan 29, 2023, 10:48 PM IST
  • തന്റെ വ്യക്തിപരമായ ജീവിതം എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു താരമാണ് മലൈക അറോറ
  • മലൈക അറോറയുടെ ആദ്യ വിവാഹം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ കൂടെയായിരുന്നു
  • ഈ ബന്ധത്തിൽ താരത്തിന് ഒരു മകനും ഉണ്ട്
Salman Khan ന്റെ  പേര് കേട്ടതും കലിതുള്ളി മലൈക! കാരണം..

Malaika Arora Career: തന്റെ വ്യക്തിപരമായ ജീവിതം എപ്പോഴും ചർച്ച ചെയ്യപ്പെടുന്ന ഒരു താരമാണ് മലൈക അറോറ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്.  മലൈക അറോറയുടെ ആദ്യ വിവാഹം സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാന്റെ കൂടെയായിരുന്നു.  ഈ ബന്ധത്തിൽ താരത്തിന് ഒരു മകനും ഉണ്ട്. നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു ഇരുവരുമെങ്കിലും ചില കാരണങ്ങളാൽ ഇവർ വേർപിരിയുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷവും മലൈകയുടെ ബന്ധം ആ കുടുംബവുമായി മറ്റൊരു തരത്തിൽ തുടരുകയാണ്. 

Also Read: Nanpakal Nerathu Mayakkam: തിരിച്ചറിവിന്റെ നിമിഷം, ഏക ക്ലോസപ്പ് ഷോട്ട്; 'നൻപകൽ നേരത്ത് മയക്കം' ചിത്രീകരണ വീഡിയോ

തന്റെ കരിയറിനെക്കുറിച്ചുള്ള ചോദ്യമാണ് മലൈക അറോറയെ ചൊടിപ്പിച്ചത്! 

മലൈകയെ ((Malaika Arora) കുറിച്ച് സിനിമാ മേഖലയിൽ പലരും പറഞ്ഞിട്ടും കേട്ടിട്ടുമുള്ള കാര്യമാണ് താരത്തിന്റെ സിനിമാ ജീവിതത്തിന് പിന്നിൽ സൽമാൻ ഖാൻ ആണെന്നത്. ഇക്കാര്യം അടുത്തിടെ വീണ്ടും വന്നപ്പോൾ മലൈക രോഷാകുലമായി നടത്തിയ ശക്തമായ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. ബോളിവുഡിലെ ഡ്രാമാ ക്യൂൻ എന്നറിയപ്പെടുന്ന രാഖി സാവന്ത് മലൈക അറോറയെ കുറിച്ച് ഒരിക്കൽ പറഞ്ഞിരുന്നു സൽമാൻ ഖാന്റെ കുടുംബത്തിൽ നിന്നുള്ളതായത് കൊണ്ട് മലൈക അറോറയ്ക്ക് ടിവി ഷോകളിൽ ഒരിക്കലും ഒരു ഐറ്റം ഗേൾ എന്ന ടാഗ് ലഭിച്ചിട്ടില്ലെന്ന്. 

Also Read: Viral Video: ഭീമൻ പെരുമ്പാമ്പ് കൂളായി മരത്തിൽ കയറുന്നു, വീഡിയോ വൈറൽ 

മലൈക അറോറയെ കുറിച്ച് അടുത്തിടെ സംസാരിക്കവെ സൽമാൻ ഖാൻ കുടുംബവുമായുള്ള ബന്ധം കാരണം മലൈകയ്ക്ക് ഇൻഡസ്ട്രിയിൽ  നിരവധി അവസരങ്ങൾ ലഭിച്ചതായും രാഖി സാവന്ത് പറഞ്ഞിരുന്നു. ഇതിന് മലൈക രോഷാകുലയായി പറഞ്ഞ വാക്കുകയാണ് വൈറലാകുന്നത്. മലൈകയുടെ മറുപടി ഇപ്രകാരമായിരുന്നു അതായത് 'അങ്ങനെയാണെങ്കിൽ സൽമാൻ ഖാന്റെ എല്ലാ ചിത്രത്തിലും ഞാൻ ഒരു ഐറ്റം ഗാനം ചെയ്യണമായിരുന്നു' എന്നായിരുന്നു.  മാത്രമല്ല സൽമാൻ ഖാൻ അല്ല തന്റെ ഇൻഡസ്ട്രിയിലെ ഉയർച്ചയ്ക്ക് കാരണമെന്നും താൻ സെൽഫ് മെയ്ഡ് ആണെന്നും തന്റെ കഠിനാധ്വാനമാണ് തന്റേതായ വ്യക്തിമുദ്ര ഇൻഡസ്ട്രിയിൽ പതിപ്പിക്കാൻ കാരണമായതെന്നും താരം തുറന്നടിക്കുകയായിരുന്നു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News