ജീവിതത്തിലെ സൂപ്പര്‍ ഹീറോ; UN-ന്‍റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്

അതുല്യമായ ഈ പുരസ്കാരം സ്വന്തമാക്കിയ താരത്തിനു അഭിനന്ദനവുമായി നടി പ്രിയങ്ക ചോപ്ര രംഗത്തെത്തിയിരുന്നു.

Written by - Sneha Aniyan | Last Updated : Oct 1, 2020, 03:38 PM IST
  • ലോക്ക്ഡൌണ്‍ കാലത്ത് നിരവധി സഹായങ്ങളാണ് സോനു സൂദ് ജനങ്ങള്‍ക്ക് ചെയ്ത് നല്‍കിയത്.
  • കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസുകള്‍ ഏര്‍പ്പെടുത്തുകയും ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്തുനല്‍കുകയും ചെയ്തിരുന്നു.
ജീവിതത്തിലെ സൂപ്പര്‍ ഹീറോ; UN-ന്‍റെ പ്രത്യേക ബഹുമതി നേടി സോനു സൂദ്

ഐക്യരാഷ്ട്ര (United Nations) വികസന പദ്ധതിയുടെ സ്പെഷ്യല്‍ ഹ്യുമാനിറ്റേറിയന്‍ ആക്ഷന്‍ പുരസ്കാരം സ്വന്തമാക്കി ചലച്ചിത്ര താരം സോനു സൂദ്. COVID 19 പ്രതിസന്ധിയെ തുടര്‍ന്ന് ദുരിതം അനുഭവിച്ച നിരവധി പേര്‍ക്കാണ് സോനു സൂദ് സഹായ ഹസ്തവുമായി എത്തിയത്.

ALSO READ | കാളയ്ക്ക് പകരം പെണ്‍മക്കളെ വെച്ച് നിലം ഉഴുതു; വൈകുന്നേരത്തോടെ വീട്ടില്‍ ട്രാക്ടര്‍ എത്തിച്ച് സോനു സൂദ്

നിരവധി പേരാണ് സോനു സൂദി(Sonu Sood)ന്റെ സഹായത്തെ തുടര്‍ന്ന് നിരവധി പേരാണ് സ്വന്തം നാടുകളിലേക്ക് മടങ്ങുകയും പുതിയ ജീവിതം കെട്ടിപടുക്കയും ചെയ്തിരുന്നു. ആഞ്ചലീന ജോളി (Angelina Jolie), ഡേവിഡ്‌ ബെക്കാം, ലിയോനാര്‍ഡോ ഡികാപ്രിയോ, എമ്മ വാട്സണ്‍, ലിയാം നീസണ്‍ തുടങ്ങിയവരാണ് വിവിധ വിഭാഗങ്ങളിലായി ഈ പുരസ്കാരം മുന്‍പ് സ്വന്തമാക്കിയിട്ടുള്ളത്.

ALSO READ | Viral Video: പോരാളി ആജിയുടെ നമ്പര്‍ അന്വേഷിച്ച് റിതേഷ് ദേഷ്മുഖും സോനു സൂദും‍!!

അതുല്യമായ ഈ പുരസ്കാരം സ്വന്തമാക്കിയ താരത്തിനു അഭിനന്ദനവുമായി നടി പ്രിയങ്ക ചോപ്ര (Priyanka Chopra) രംഗത്തെത്തിയിരുന്നു. ലോക്ക്ഡൌണ്‍ കാലത്ത് നിരവധി സഹായങ്ങളാണ് സോനു സൂദ് ജനങ്ങള്‍ക്ക് ചെയ്ത് നല്‍കിയത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ബസുകള്‍ ഏര്‍പ്പെടുത്തുകയും ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്തുനല്‍കുകയും ചെയ്തിരുന്നു.

ALSO READ | ലോക്ക്ഡൌണ്‍ സഹായം; സോനുവിന് ആരതിയുഴിഞ്ഞ് ഇഡ്ഡലി വില്‍പനക്കാര്‍...

കൂടാതെ, കേരളത്തില്‍ കുടുങ്ങിയ ഒഡീഷ (Odisha) സ്വദേശിനികളെ നാട്ടിലെത്തിക്കാനും താരം സഹായം ചെയ്തു. തുന്നല്‍ ജോലിയ്ക്കായി കൊച്ചിയിലെത്തിയ 177 ഒഡീഷ പെണ്‍ക്കുട്ടികളെയാണ് താരം തിരികെ നാട്ടിലെത്തിച്ചത്.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News