തിരക്കേറിയ ഷൂട്ടിംഗ് ഷെഡ്യൂളുകൾക്കിടയിലും ഫിറ്റ്നസിനും ആരോഗ്യത്തിനും വേണ്ടി സമയം ചെലവഴിക്കുന്നവരാണ് മിക്ക സെലിബ്രിറ്റികളും. ട്രെയിനർമാരുടെ കൃത്യമായ നിർദേശങ്ങൾ പാലിച്ച് കൊണ്ടാണ് ഇവരുടെ വർക്കൗട്ടുകൾ. വർക്ക്ഔട്ടുകൾക്കൊപ്പം ചിലർ യോഗയും പരിശീലിക്കാറുണ്ട്. ഫിറ്റ്നസ് എത്രയധികം നോക്കിയാലും ചിലപ്പോൾ ചില ആരോഗ്യപ്രശ്നങ്ങൽ നമ്മളെ പിടികൂടാറുണ്ട്. സെലിബ്രിറ്റികളിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവരുണ്ട്. സാമന്ത മുതൽ നയൻതാര വരെയുള്ളവർ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന തെന്നിന്ത്യൻ നടിമാരുടെ ഒരു ലിസ്റ്റ് ഇതാ.
സാമന്ത റൂത്ത് പ്രഭു
തനിക്ക് പോളിമോർഫസ് ലൈറ്റ് എറപ്ഷനും മയോസിറ്റിസും ഉണ്ടെന്ന് സാമന്ത തന്നെയാണ് ആരാധകരോട് വെളിപ്പെടുത്തിയത്. വിദേശത്ത് ചികിൽസയിൽ കഴിയുകയാണ് നടി ഇപ്പോൾ. സാമന്തയ്ക്കൊപ്പം അവരുടെ രക്ഷിതാക്കളുണ്ട്. നടി തന്റെ ഷൂട്ടിംഗ് ഷെഡ്യൂളിൽ നിന്ന് ഇടവേള എടുത്ത് കൊണ്ടാണ് ചികിത്സ തേടുന്നത്.
നയൻതാര
ലേഡി സൂപ്പർസ്റ്റാർ നയൻതാരയും ചർമ്മ സംബന്ധമായ അസുഖത്തിനെ നേരിടുന്നുണ്ട്. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. ഷാരൂഖ് ഖാൻ ചിത്രം ജവാൻ എന്ന ചിത്രമാണ് നയൻതാരയുടേതായി ഇനി വരാനുള്ളത്.
Also Read: Samantha Health Update: ചികിത്സയ്ക്കായി സാമന്ത സൗത്ത് കൊറിയയിലേക്ക്! സത്യാവസ്ഥയെന്ത്?
പൂനം കൗർ
തനിക്ക് ഫൈബ്രോമയാൾജിയ രോഗാവസ്ഥയാണെന്ന് തെലുങ്ക് നടി പൂനം കൗർ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ക്ഷീണം, ഉറക്കം, ഓർമ്മക്കുറവ്, മാനസികാവസ്ഥ എന്നിവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. പൂനം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തുറന്ന് പറയുകയും അതേക്കുറിച്ചുള്ള കുറിപ്പും പങ്കുവെക്കുകയും ചെയ്തു.
ശ്രുതി ഹാസൻ
തെന്നിന്ത്യൻ നടി ശ്രുതി ഹാസൻ തനിക്ക് പിസിഒഎസും (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം) എൻഡോമെട്രിയോസിസും ഉള്ളതായി വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു വർക്കൗട്ട് വീഡിയോ ഷെയർ ചെയ്തതിനൊപ്പമാണ് രോഗാവസ്ഥയെ കുറിച്ചും താരം പങ്കുവെച്ചത്. ഏറ്റവും മോശമായ ഹോർമോൺ പ്രശ്നങ്ങൾ താൻ നേരിടുന്നുണ്ടെന്ന് ശ്രുതി പറഞ്ഞു. സൈനസ് മൂലം ശ്രുതിയുടെ മുഖം മുഴുവൻ വീർത്തിരിക്കുന്നതിന്റെ ഒരു ചിത്രം അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇലിയാന ഡിക്രൂസ്
ബോഡി ഡിസ്‌മോർഫിയ എന്ന രോഗാവസ്ഥയാണ് നടി ഇലിയാനയ്ക്ക്. തന്റെ ഫിസിക്കൽ അപ്പിയറൻസിൽ അസ്വസ്ഥമാകുന്ന ഒരു മാനസികാവസ്ഥയാണത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...